മോസ്കോ: റഷ്യൻ എണ്ണക്കന്പനികൾക്കെതിരായ യുഎസ് ഉപരോധത്തെ വിമർശിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രംഗത്ത്. അമേരിക്കയുടെയോ മറ്റേതു രാജ്യത്തിന്റെയോ സമ്മർദങ്ങൾക്കുമുന്നിൽ രാജ്യം തല കുനിക്കില്ലെ ന്നു വ്യക്തമാക്കിയ പുടിൻ, റഷ്യൻ ഭൂവിഭാഗത്തിനുനേർക്കുള്ള ഏതൊരു ആക്രമണത്തിനും വളരെ ഗുരുതരവും അതിശക്തവുമായ മറുപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
ഉപരോധം റഷ്യ-അമേരിക്ക ബന്ധത്തെ തകർക്കുന്ന ശത്രുതാപരമായ പ്രവർത്തനമാണ്. മോസ്കോ: റഷ്യൻ എണ്ണക്കന്പനികൾക്കെതിരായ യുഎസ് ഉപരോധത്തെ വിമർശിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രംഗത്ത്. അമേരിക്കയുടെയോ മറ്റേതു രാജ്യത്തിന്റെയോ സമ്മർദങ്ങൾക്കുമുന്നിൽ രാജ്യം തല കുനിക്കില്ലെ ന്നു വ്യക്തമാക്കിയ പുടിൻ, റഷ്യൻ ഭൂവിഭാഗത്തിനുനേർക്കുള്ള ഏതൊരു ആക്രമണത്തിനും വളരെ ഗുരുതരവും അതിശക്തവുമായ മറുപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഉപരോധം റഷ്യ-അമേരിക്ക ബന്ധത്തെ തകർക്കുന്ന ശത്രുതാപരമായ പ്രവർത്തനമാണ്.
ചില പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുന്ന സൗഹൃദപരമല്ലാത്ത പ്രവൃത്തിയാണിത്. രാജ്യത്തിന്റെ സാന്പത്തികസുസ്ഥിരതയെ അത് ഒരിക്കലും ബാധിക്കില്ല. റഷ്യയുടെ ഊർജമേഖല ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും. ഇതു തീർച്ചയായും റഷ്യയെ സമ്മർദത്തിലാക്കാനുള്ള ശ്രമമാണ്. എന്നാൽ ആത്മാഭിമാനമുള്ള രാജ്യവും ജനതയും ഒരുതരത്തിലുള്ള സമ്മർദത്തിനും വഴങ്ങില്ല. ആഗോള ഊർജ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നത് എണ്ണവില ഉയരാനിടയാക്കും.
പ്രത്യേകിച്ച് യുഎസ് പോലുള്ള രാജ്യങ്ങൾക്ക് അവരുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇത് അസ്വസ്ഥതയുണ്ടാക്കും-പുടിൻ പറഞ്ഞു. അമേരിക്കയിൽനിന്നു ലഭിച്ചേക്കാവുന്ന ദീർഘദൂര ടോമഹോക് മിസൈലുകൾ യുക്രെയ്ൻ റഷ്യയ്ക്കുനേരേ പ്രയോഗിച്ചേക്കാമെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കവേ, അത്തരം നീക്കങ്ങൾ പ്രകോപനത്തിനുള്ള ശ്രമമാണെന്നും അത്തരം ആയുധങ്ങൾ ഉപയോഗിച്ചാൽ റഷ്യയുടെ മറുപടി വളരെ ഗുരുതരമായിരിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.
Tags : Putin says bow to pressure