സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കൺകറന്റ് ഓഡിറ്റർ ആകാൻ അവസരം. 1,194 ഒഴിവുണ്ട്. തിരുവനന്തപുരം സർക്കിളിനു കീഴിൽ 52 ഒഴിവുണ്ട്. കരാർ നിയമനം. ഓൺലൈനിൽ അപേക്ഷിക്കണം.
അവസാന തീയതി: മാർച്ച് 15. എസ്ബിഐയിൽനിന്നോ എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിൽനിന്നോ വിരമിച്ചവർക്കാണ് അവസരം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരിൽനിന്ന് ഇന്റർവ്യൂ നടത്തിയാണു തെരഞ്ഞെടുക്കുക.
ഒരു വർഷത്തേക്കാണു നിയമനം. മൂന്നു വർഷം വരെ നീട്ടിയേക്കാം. www. bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനിൽ അപേക്ഷിക്കാം.