യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ആകാൻ ബിരുദധാരികൾക്ക് അവസരം. 2,691 ഒഴിവ്. കേരളത്തിൽ 118 ഒഴിവുണ്ട്. മാർച്ച് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. യോഗ്യത 2021 ഏപ്രിൽ ഒന്നിനു ശേഷം നേടിയതാകണം. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവർ അപേക്ഷിക്കേണ്ട. സ്വന്തം സംസ്ഥാനത്തെ ഒഴിവുകളിലേക്ക് മാത്രം അപേക്ഷിക്കുക.
പ്രായം: 2025 ഫെബ്രുവരി ഒന്നിന് 20-28. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാ ക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും 35 വയസ്സുവരെ അപേക്ഷിക്കാം.
സ്റ്റൈപെൻഡ്: 15,000 രൂപ. തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ. അപേക്ഷകർ എട്ടാം ക്ലാസ്/പത്താം ക്ലാസ്/12-ാം ക്ലാസ്/ബിരുദതലംവരെ പ്രാദേശികഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്നശേഷിക്കാർക്കു 400 രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം. അപ്രന്റിസ്ഷിപ് പോർട്ടലായ www.nats. education.gov.in വഴി രജിസ്റ്റർ ചെയ്യണം.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.unionbankofindia.co.in