ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ ഡിക്കൽ സയൻസസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷ ക്ഷണിച്ചു. വിവിധ എയിംസുകളിലെ ഒഴിവുകളിലേക്കായി മാർച്ച് 17വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവ് സംബന്ധിച്ച വിശദ വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും.
യോഗ്യത
I. a) ബിഎസ്സി (Hons) നഴ്സിംഗ്/ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ്-സർട്ടിഫിക്കറ്റ്)/പോസ്റ്റ്ബേസിക് ബിഎസ്സി നഴ്സിംഗ്. b) സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ അല്ലെങ്കിൽ
II. a) ജനറൽ നഴ്സിംഗ് മിഡ്വൈഫറി ഡിപ്ലോമ. b) സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ. c) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ 2വർഷ പരിചയം. പ്രായം: 18-30. അർഹർക്ക് ഇളവ്.
ശമ്പളം: 9300-34,800 + 1 4600. തെരഞ്ഞെടുപ്പ്: ഏപ്രിൽ 12നു പ്രിലിമിനറി ഓൺലൈൻ പരീക്ഷ നടത്തും. മേയ് 2നു മെയിൻ പരീക്ഷയും ഉണ്ടാകും.
ഫീസ്: 3000. പട്ടികവിഭാഗം/ഇഡബ്ല്യുഎസ്: 2400. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.
www.aiimsexams.ac.in