കൊച്ചിൻ ഷിപ്യാർഡിൽ 90 പ്രോജക്ട് അസിസ്റ്റന്റ്
Friday, September 20, 2024 5:19 PM IST
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ (സിഎസ്എൽ) ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം.
ആകെ 90 ഒഴിവുണ്ട് (ജനറൽ50, ഒബിസി25, എസ്സി8, എസ്ടി.1, ഇഡബ്ല്യുഎസ്6). ശമ്പളം: 24,400 രൂപ (ആദ്യവർഷം), 25,100 രൂപ (രണ്ടാംവർഷം). 25,900 രൂപ (മൂന്നാംവർഷം).
പ്രോജക്ട് അസിസ്റ്റന്റ്
വിഭാഗങ്ങളും ഒഴിവും: മെക്കാനിക്കൽ29 (ജനറൽ13, ഒബിസി8, എസ്സി5, എസ്ടി1, ഇഡബ്ല്യുഎസ്2), ഇലക്ട്രിക്കൽ15 (ജനറൽ10, ഒബിസി.4, ഇഡബ്ല്യുഎസ്1), ഇലക്ട്രോണിക്സ്3 (ജനറൽ2, ഒബിസി1), ഇൻസ്ട്രുമെന്റേഷൻ4 (ജനറൽ2, ഒബിസി1, എസ്സി1), സിവിൽ13 (ജനറൽ7, ഒബിസി5, ഇഡബ്ല്യുഎസ്1), ഇൻഫർമേഷൻ ടെക്നോളജി 1(ജനറൽ).
യോഗ്യത: അനുബന്ധ വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ഇൻഫർമേഷൻ ടെക്നോളജി), രണ്ടു വർഷ പ്രവൃത്തിപരിചയം (ഷിപ്യാർഡ്/എൻജിനിയറിംഗ് കമ്പനി/ ഗവൺമെന്റ്/ സെമി ഗവൺമെന്റ് കമ്പനി/കൊമേഴ്സ്യൽ ഓർഗനൈസേഷൻ).
പ്രോജക്ട് അസിസ്റ്റന്റ് (ഓഫീസ്): ഒഴിവ്: 23 (ജനറൽ13, ഒബിസി 6, എസ്സി2, ഇഡബ്ല്യുഎസ്2), യോഗ്യത:ആർട്സ്/കൊമേഴ്സ്/സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേ ഷൻ/ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ 60 ശതമാനം മാർക്കോടെ മൂന്നു വർഷ ബിരുദം. രണ്ടുവർഷം പ്രവൃത്തിപരിചയം (ഷിപ്യാർഡ്/ എൻജിനിയറിംഗ് കമ്പനി/ ഗവൺമെന്റ്/സെമിഗവൺമെന്റ് കമ്പനി/ കൊമേഴ്സ്യൽ ഓർഗനൈസേഷൻ).
അസിസ്റ്റന്റ് (ഫിനാൻസ്): ഒഴിവ്: 2 (ജനറൽ), യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് കൊമേഴ്സിൽ ബിരുദാനന്തരബിരുദം. രണ്ടുവർഷം പ്രവൃത്തിപരിചയം (ഷിപ്യാർഡ്/ എൻജിനിയറിംഗ് കമ്പനി/ ഗവൺമെന്റ്/സെമിഗവൺമെന്റ് കമ്പനി/ കൊമേഴ്സ്യൽ ഓർഗനൈസേഷൻ).
യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. പ്രായം: 30 വയസ് കവിയരുത്.
തെരഞ്ഞെടുപ്പ്: ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ. ഒബ്ജക്ടീവ് ടെസ്റ്റിൽ ജനറൽനോളജ്, റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലീഷ്, അനുബന്ധ വിഷയം എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടാകും. ഡിസ്ക്രിപ്റ്റീവ് ടെസ്റ്റിൽ ഇംഗ്ലീഷ് ഭാഷയിലുള്ള മികവ് പരിശോധിക്കും. ആകെ മാർക്ക് 100.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: സെപ്റ്റംബർ 21. വെബ്സൈറ്റ് : www. cochinshipyard.in