കോൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ റെയിൽവേയ്ക്കു കീഴിലെ വിവിധ വർക്ക്ഷോപ്/ഡിവിഷനുകളിൽ അപ്രന്റിസ് അവസരം. 3115 ഒഴിവ്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ: ഹൗറ ഡിവിഷൻ (659 ഒഴിവ്). ജമൽപുർ (667), ലിലുവ (612). സിയൽദ (440), അസൻസോൾ (412), കാഞ്ചപ്പാറ (187), മാൽഡ (138).
ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), മെക്ക് (എംവി, ഡീസൽ), മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ഇലക്ട്രീഷൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടർണർ, പെയിന്റർ (ജനറൽ), ഇലക്ട്രീഷൻ ഫിറ്റർ, ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് ഫിറ്റർ, ഡീസൽ/ഫിറ്റർ, മേസൺ, ബ്ലാക്ക്സ്മിത്ത്.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി). പ്രായം: 15-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം. തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
ഫീസ്: 100. ഓൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.
വെബ്സൈറ്റ് www.rrcer.org