കു​ന്നം​കു​ളം ടൗ​ണി​ലെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​തു​ട​ങ്ങി
Friday, October 4, 2024 7:11 AM IST
കു​ന്നം​കു​ളം: കു​ന്നം​കു​ളം പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​പി​ൽ എ​ൽ ഷേ​പ്പ് കെ​ട്ടി​ട​ത്തി​നോ​ടു ചേ​ർ​ന്ന് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​നി​ന്നി​രു​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി.

കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്നലെ രാ​വി​ലെ മു​ത​ൽ പൊ​ളി​ക്ക​ൽ ആ​രം​ഭി​ച്ച​ത്. പ​ല​യി​ട​ത്തും പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ൾ കു​ന്നം​കു​ളം ന​ഗ​ര​ത്തി​ൽ ഈ ​ഒ​രു പ​ഴ​യ കെ​ട്ടി​ടം അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ല​നി​ന്നി​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു.

കൃ​ത്യ​മാ​യ രേ​ഖ​ക​ളോ ഉ​ട​മ​സ്ഥ​ത​യോ ഇ​ല്ലാ​തെ​യാ​ണു കെ​ട്ടി​ടം നി​ന്നി​രു​ന്ന​തെ​ന്നും പു​റ​മ്പോ​ക്കി​ലാ​ണെ​ന്നു​മാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. കൗ​ൺ​സി​ലി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടും ന​ഗ​ര​സ​ഭ കെട്ടിടം പൊ​ളി​ച്ചു​മാ​റ്റാ​ത്ത​തും വി​വാ​ദ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലും ഇ​തുസം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ ഇ​ന്നലെ പൊ​ളി​ച്ചു​മാ​റ്റ​ൽ തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.