ഒ​രു​പി​ടി​യ​രി പ​ദ്ധ​തി​ക്കു തു​ട​ക്കം
Tuesday, October 1, 2024 7:22 AM IST
ഒ​ല്ലൂ​ര്‍: സാ​ന്പ​ത്തി​ക​ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ആ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്കു കെ​പി​സി​സി അം​ഗം നി​ഖി​ൽ ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മാ​സ​വും ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കു​ന്ന ഒ​രു​പി​ടി​യ​രി പ​ദ്ധ​തി​ക്കു തു​ട​ക്കം.

മാ​ട​ക്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം​വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന അ​മ്മി​ണി​യ​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കി പ​ദ്ധ​തി​ക്കു തു​ട​ക്കം​കു​റി​ച്ചു. സാ​ന്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന പ​ര​മാ​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കു കി​റ്റു​ക​ൾ ന​ൽ​കു​മെ​ന്നു നി​ഖി​ൽ ദാ​മോ​ദ​ര​ൻ അ​റി​യി​ച്ചു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സു​കു​മാ​ര​ൻ, നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു കി​റ്റ് കൈ​മാ​റി. പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ സു​ലൈ​മാ​ൻ, ശ​ങ്ക​ര​ൻ, ഭാ​സ്ക​ര​ൻ, ഗോ​പി, എ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കു​മാ​രി, ര​വി, രോ​ഹി​ത്, നി​ഖി​ൽ​ദേ​വ്, ബ്രി​ല്യ​ന്‍റ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.