സ്ലൈ​വ​ർ പ്ലാ​ന്‍റ് തുറക്കുന്നതിന് 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Thursday, October 3, 2024 6:34 AM IST
അ​വി​ണി​ശേ​രി ഖാ​ദി സ​ന്ദ​ർ​ശി​ച്ച് സു​രേ​ഷ് ഗോ​പി

അ​വി​ണി​ശേ​രി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ അ​വി​ണി​ശേ​രി ഖാ​ദി​കേ​ന്ദ്രം കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി സ​ന്ദ​ർ​ശി​ച്ചു. ഗാ​ന്ധി​പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഖാ​ദി വി​ല്പ​ന​ശാ​ല​യി​ൽ​നി​ന്നു ഖാ​ദി വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ക​യും അ​വി​ണി​ശേ​രി ഖാ​ദി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സു​രേ​ഷ്കു​മാ​ർ ഖാ​ദി​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് മ​ന്ത്രി​യോ​ടു വി​ശ​ദീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ക​ളു​ടെ പേ​രി​ലു​ള്ള ല​ക്ഷ്മി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ൽ നി​ന്നു 40 ല​ക്ഷം രൂ​പ മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഖാ​ദി​യി​ലെ സ്ലൈ​വ​ർ പ്ലാ​ന്‍റ് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചു.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ. അ​നീ​ഷ്‌​കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​നാ​ഗേ​ഷ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​ആ​ർ. ഹ​രി, അ​വി​ണി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഹ​രി സി. ​ന​രേ​ന്ദ്ര​ൻ, അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സൂ​ര്യ ഷോ​ബി, സാ​യ രാ​മ​ച​ന്ദ്ര​ൻ, പി.​എ​ൻ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.