അ​ടി​യ​ന്ത​രാ​വ​സ്ഥത​ട​വു​കാ​രു​ടെ ഒ​ത്തു​ചേ​ര​ൽ ആ​വേ​ശ​മാ​യി
Thursday, October 3, 2024 6:40 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ജോ​യോ​ർ​മ​യി​ൽ പ​ഴ​യ​കാ​ലപ്ര​വ​ർ​ത്ത​ക​രു​ടെ ഒ​ത്തു​ചേ​ര​ൽ ആ​വേ​ശ​മാ​യി.
അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ടു​ക​യും ഒ​ളി​വി​ൽ​പോ​വു​ക​യും ക്രൂ​ര​മ​ർ​ദ​ന​ത്തി​നു വി​ധേ​യ​രാ​വു​ക​യും ചെ​യ്ത സി​പി​ഐ-​എം​എ​ൽ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ന്ന​ലെ​ന​ട​ന്ന ടി.​എ​ൻ. ജോ​യ് അ​നു​സ്മ​ര​ണസ​മ്മേ​ള​ന​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.

എ​ഴു​പ​തു​ക​ളു​ടെ തു​ട​ക്കം​മു​ത​ൽ പ്ര​സ്ഥാ​ന​ത്തെ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​ത് ടി.​എ​ൻ. ജോ​യ് ആ​യി​രു​ന്നു. ജോ​യി​യു​ടെ ആ​റാം ഓ​ർ​മ​ദി​ന​ത്തി​ലാ​ണ് ജ​യി​ൽപ്പ​ക്ഷി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ എ​ന്ന​പേ​രി​ൽ പ​ഴ​യ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മം ന​ട​ന്ന​ത്.

ഗ്രോ ​വാ​സു, കെ.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി വി​വി​ധ ത​ല​മു​റ​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രാ​യ നൂ​റോ​ളം​പേ​ർ പ​രി​പാ​ടി​യി​ൽ ഒ​ത്തു​ചേ​ർ​ന്നു. സം​ഗ​മ​ത്തി​ൽ പി.​സി. ഉ​ണ്ണി​ച്ചെ​ക്ക​ൻ മോ​ഡ​റേ​റ്റ​റാ​യി. പി.​കെ. സ​ദാ​ന​ന്ദ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

വൈ​കീ​ട്ടുന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത് അ​ടി​യ​ന്ത​രാ​വ​സ്ഥമു​ത​ൽ അ​യോ​ധ്യ മ​ന്ദി​ർ വ​രെ എ​ന്ന വി​ഷ​യ​ത്തി​ൽ ബി. ​രാ​ജീ​വ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​മൈ​ത്രി വി​വ​ർ​ത്ത​നം​ചെ​യ്ത ടി.​എ​ൻ. ജോ​യ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച "ഹി​ന്ദു​ത്വനേ​താ​ക്ക​ളും ക​ത്തെ​ഴു​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​വും' എ​ന്ന പു​സ്ത​കം ബി. ​രാ​ജീ​വ​ൻ കെ.​എ​ൻ. രാ​മ​ച​ന്ദ്ര​നു ന​ൽ​കി പ്ര​കാ​ശ​നം​ചെ​യ്തു.

തു​ട​ർ​ന്ന് ഗ്രോ ​വാ​സു, സു​ലോ​ച​ന വ​യ​നാ​ട്, മു​ര​ളി ക​ണ്ണ​മ്പ​ള്ളി, പി. ​സി. ഉ​ണ്ണി​ച്ചെ​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​എ​ൻ. ജോ​യ് ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​എം. ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രേ​ര​ണ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും പി.​കെ. സ​ദാ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.