പൊ​ലി​മ പു​തു​ക്കാ​ട് പ​ദ്ധ​തി അ​ഞ്ചാം​ഘ​ട്ടം വി​ള​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി
Wednesday, October 2, 2024 7:56 AM IST
ക​ല്ലൂ​ര്‍: പൊ​ലി​മ പു​തു​ക്കാ​ട് പ​ദ്ധ​തി അ​ഞ്ചാം​ഘ​ട്ടം വി​ള​വെ​ടു​പ്പു പൂ​ര്‍​ത്തി​യാ​യി. മ​ണ്ഡ​ല​ത്തി​ലെ നാ​ല്‍​പ്പ​തി​നാ​യി​രം സ്ത്രീ​ക​ളെ കൃ​ഷി​യി​ലേ​ക്ക് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ അ​ഞ്ചാം​ഘ​ട്ടം ജൂ​ലൈ ആ​റി​നു തൃ​ക്കൂ​രി​ലാ​യി​രു​ന്നു തു​ട​ക്കം.

കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ മൂ​ന്നു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 1,40,000 തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. വി​വി​ധ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 3,50,000 തൈ​ക​ള്‍ പ​ദ്ധ​തി വ​ഴി ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി കൃ​ഷി ഇ​റ​ക്കി​യി​രു​ന്നു. കൂ​ടാ​തെ 20,198 വ്യ​ത്യ​സ്ത ഇ​നം തൈ​ക​ളും 6000 പാ​ക്ക​റ്റ് വി​ത്തും കൃ​ഷി​വ​കു​പ്പ് വ​ഴി വി​ത​ര​ണം ചെ​യ്തു.

പൊ​ലി​മ​യു​ടെ പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ക്കൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ന്ദ​രി മോ​ഹ​ന്‍​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ന്‍​സ്, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. ര​ഞ്ജി​ത്ത്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. സ്വ​പ്ന, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ ഡോ. ​യു. സ​നി​ല്‍, നെ​ന്മ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബൈ​ജു, വ​ര​ന്ത​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.