വി​ള​ഞ്ഞി​പ്പു​ലാ​ന്‍ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Friday, October 4, 2024 4:49 AM IST
മ​ല​പ്പു​റം: കോ​ഡൂ​ര്‍ ചെ​മ്മ​ന്‍​ക​ട​വി​ല്‍ ന​ട​ന്ന വി​ള​ഞ്ഞി​പ്പു​ലാ​ന്‍ കു​ടും​ബ സം​ഗ​മം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ന്‍ താ​ജു​ദ്ദീ​ന്‍ വ​ട​ക​ര മു​ഖ്യാ​തി​ഥി​യാ​യി. കു​ടും​ബ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച​വ​രേ​യും ഉ​ന്ന​ത വി​ജ​യി​ക​ളേ​യും മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളേ​യും ച​ട​ങ്ങി​ല്‍​വ​ച്ച് ആ​ദ​രി​ച്ചു.

സൗ​ജ​ന്യ ക​ണ്ണ്, കി​ഡ്‌​നി​രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പും കു​ട്ടി​ക​ള്‍​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​ര​വും മു​തി​ര്‍​ന്ന​വ​രു​ടെ സൗ​ഹൃ​ദ വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ന്നു. ചെ​യ​ര്‍​മാ​ന്‍ അ​ല​വി ചൊ​ളൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഡൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ബി​യ ചോ​ല​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ന്തൊ​ടി ഉ​സ്മാ​ന്‍, വാ​ര്‍​ഡം​ഗം റ​ബീ​ബ്, സെ​യ്ത​ല​വി തി​രു​വ​മ്പാ​ടി, മു​സ്ത​ഫ എ​രു​മ​ത്ത​ടം, ബാ​വ ചൊ​ളൂ​ര്‍, ശം​സു​ദ്ധി​ന്‍ ചൊ​ളൂ​ര്‍ പ്ര​സം​ഗി​ച്ചു. ക​ണ്‍​വീ​ന​ര്‍ ഹാ​രി​സ് വ​റ്റ​ലൂ​ര്‍ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ര്‍ ഹൈ​ദ​ര​ലി ചൊ​ളൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.