വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം
Friday, October 4, 2024 4:16 AM IST
കൂ​ത്താ​ട്ടു​കു​ളം: നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റ ഉ​ദ്ഘാ​ട​നം പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. ജ​യ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു മു​ണ്ട​പ്ലാ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​സി റോ​ഡി​ൽ വ​ട​ക്ക​ൻ പാ​ല​ക്കു​ഴ വ​ള​പ്പി​ൽ ഭാ​ഗ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്ത് പാ​ല​ക്കു​ഴ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​നി​ന്നും 37 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

800 സ്ക്വ​യ​ർ ഫീ​റ്റി​ലാ​യി പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി നാ​ല് ശു​ചി​മു​റി​ക​ളും കോ​ഫി സ്നാ​ക്സ് ഹൗ​സ്, ഫീ​ഡിം​ഗ് റൂം, ​ര​ണ്ട് വി​ശ്ര​മ​കേ​ന്ദ്രം എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല.

എം​സി റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്ര​ദ​മാ​കും. സ​ലി ജോ​ർ​ജ്, ജി​ബി സാ​ബു, ആ​ലീ​സ് ഷാ​ജു, എ​ൻ.​കെ. ജോ​സ്, എ​ൻ.​കെ. ഗോ​പി, ജി. ​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.