കു​ട്ട​ൻ​കു​ള​ങ്ങ​ര ശ്രീ​നി​വാ​സ​ൻ ച​രി​ഞ്ഞു
Friday, October 4, 2024 7:07 AM IST
തൃ​ശൂ​ർ: ആ​ന​പ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട കൊ​ന്പ​ൻ കു​ട്ട​ൻ​കു​ള​ങ്ങ​ര ശ്രീ​നി​വാ​സ​ൻ ച​രി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ച​രി​ഞ്ഞ​ത്. 43 വ​യ​സു​ണ്ട്. ഒ​രു​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

1991ലാ​ണ് തൃ​ശൂ​ർ പൂ​ങ്കു​ന്നം കു​ട്ട​ൻ​കു​ള​ങ്ങ​ര മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ൽ കൊ​ന്പ​നെ ന​ട​യ്ക്കി​രു​ത്തി​യ​ത്. ല​ക്ഷ​ണ​ത്തി​ക​വു​കൊ​ണ്ടും അ​തി​ശ​യി​പ്പി​ക്കു​ന്ന കൊ​ന്പു​വ​ള​ർ​ച്ച​കൊ​ണ്ടും ആ​ന​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട ക​രി​വീ​ര​നാ​യി ശ്രീ​നി​വാ​സ​ൻ മാ​റി. പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ഉ​ത്സ​വ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ തൃ​ശൂ​ർ പൂ​ര​ത്തി​നാ​ണ് അ​വ​സാ​ന​മാ​യി പ​ങ്കെ​ടു​ത്ത​ത്. വ​നം​വ​കു​പ്പി​ന്‍റെ ഇ​ൻ​ക്വ​സ്റ്റി​നു​ശേ​ഷം ജ​ഡം കോ​ട​നാ​ട്ട് സം​സ്ക​രി​ക്കും. സം​സ്ഥാ​ന​ത്ത് ഈ​വ​ർ​ഷം ച​രി​യു​ന്ന 17-ാമ​ത്തെ ആ​ന​യാ​ണി​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.