പു​ത്തൂ​ർ കാ​യ​ൽ ടൂ​റി​സം: ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും
Wednesday, October 2, 2024 7:56 AM IST
പു​ത്തൂ​ര്‍: സ​രോ​വ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കാ​യ​ൽ ടൂ​റി​സം പ​ദ്ധ​തി​ക്ക് ഒ​ടു​വി​ൽ അ​ന​ക്കം​വ​യ്ക്കു​ന്നു. പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​പി​ആ​ർ ത​യാ​റാ​ക്കി​യെ​ങ്കി​ലും പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​കാ​തെ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച ദീ​പി​ക വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ 11.30ന് ​മ​ന്ത്രി കെ. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തും.

32 കോ​ടി​യു​ടെ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്കാ​ണു രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ക്കെ​ടു​തി​ക​ളി​ല്‍​നി​ന്ന് നാ​ടി​നു ര​ക്ഷ​യേ​കു​ന്ന​തോ​ടൊ​പ്പം കാ​ര്‍​ഷി​ക​സ​മൃ​ദ്ധി​യും ല​ക്ഷ്യ​മാ​ക്കി 22 വ​കു​പ്പു​ക​ളെ സം​യോ​ജി​പ്പി​ച്ചാ​ണ് മാ​ന​സ സ​രോ​വ​രം പു​ത്തൂ​ര്‍ കാ​യ​ല്‍ ന​വീ​ക​ര​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ച് ടൂ​റി​സം പ​ദ്ധ​തി​ക്കും വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.