മാ​ന​വ​സം​സ്‌​കൃ​തി സം​സ്ഥാ​ന​ത​ല രാ​ഷ്‌ട്രീയ ശി​ല്പ​ശാ​ല കാ​ഞ്ഞ​ങ്ങാ​ട്
Friday, October 4, 2024 6:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​ന​വ സം​സ്‌​കൃ​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഇ​ട​ങ്ങ​ള്‍ സം​സ്ഥാ​ന​ത​ല രാ​ഷ്‌ട്രീയ ശി​ല്പ​ശാ​ല നാ​ളെ​യും മ​റ്റ​ന്നാ​ളും‍ പ​ട​ന്ന​ക്കാ​ട് ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

നാ​ളെ രാ​വി​ലെ 10നു ​പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ബ​ഹു​സ്വ​ര​ത എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യും ചെ​യ്യും. ആ​ദ്യ​ദി​ന​ത്തി​ല്‍ രാ​വി​ലെ 11നു ​നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ രാ​ഷ്‌ട്രീയം-​മ​ഹേ​ഷ് മം​ഗ​ലാ​ട്ട്, സു​നി​ല്‍ പ്ര​ഭാ​ക​ര്‍, ഉ​ച്ച​യ്ക്കു ര​ണ്ടി​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ വി​ദേ​ശ കു​ടി​യേ​റ്റ​ങ്ങ​ള്‍-​ജെ.​എ​സ്. അ​ടൂ​ര്‍, പ്ര​ഫ. സ​ജി ജേ​ക്ക​ബ്, മൂ​ന്നി​ന് കേ​ര​ള​ത്തി​ലെ സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ രാ​ഷ്‌ട്രീയം-​ഖാ​ദ​ര്‍ മാ​ങ്ങാ​ട്,

പ്രേ​മ​ച​ന്ദ്ര​ന്‍ കീ​ഴോ​ത്ത്, നാ​ലി​ന് അ​ഭി​പ്രാ​യ​സ​ര്‍​വേ​ക​ളും അ​ഭി​പ്രാ​യ​രൂ​പീ​ക​ര​ണ​ങ്ങ​ളും-​ടി.​വൈ. വി​നോ​ദ് കൃ​ഷ്ണ​ന്‍, ആ​ര്‍. സു​ഭാ​ഷ് എ​ന്നീ സെ​ഷ​നു​ക​ള്‍ ന​ട​ക്കും.

ആ​റി​നു രാ​വി​ലെ 10നു ​ലിം​ഗ​സ​മ​ത്വ രാ​ഷ്‌ട്രീയവും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​മൂ​ഹ​ങ്ങ​ളും-​ക​ല്‍​ക്കി സു​ബ്ര​ഹ്‌​മ​ണ്യം, സു​മ​ത് ബാ​ല​ച​ന്ദ്ര​ന്‍, 11ന് ​അ​ധി​കാ​ര രാ​ഷ്ട്രീ​യ​വും പാ​ര്‍​ശ്വ​വ​ല്‍​കൃ​ത​സ​മൂ​ഹ​ങ്ങ​ളും-​സ​ണ്ണി എം. ​ക​പി​ക്കാ​ട്, എ. ​പ​ര​മേ​ശ്വ​ര​ന്‍, 12നു ​പ​രി​സ്ഥി​തി​രാ​ഷ്‌ട്രീയവും പു​ന​ര​ധി​വാ​സ​ങ്ങ​ളും-​സി. സു​നി​ല്‍​കു​മാ​ര്‍, ര​തീ​ഷ് നാ​രാ​യ​ണ​ന്‍, സി.​ജെ. ജോ​ര്‍​ജ് എ​ന്നീ സെ​ഷ​നു​ക​ള്‍ ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി. ​നാ​രാ​യ​ണ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം. ​അ​സി​നാ​ര്‍, എ.​കെ. ശ​ശി​ധ​ര​ന്‍, പി.​വി. രാ​ജേ​ഷ്, മ​ഡി​യ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡി.​എം. സു​കു​മാ​ര​ന്‍, സി​ജോ അ​മ്പാ​ട്ട് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.