ഇ​രി​ങ്ങാ​ല​ക്കു​ട ഉപജി​ല്ലാ കാ​യി​ക​മേ​ള; നാ​ഷ​ണ​ല്‍ സ്കൂൾ ജേ​താ​ക്ക​ള്‍
Wednesday, October 2, 2024 7:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ​ബ് ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ 200 പോ​യി​ന്‍റുക​ളോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. 168 പോ​യി​ന്‍റു മാ​യി ചെ​ങ്ങ​ാലൂര്‍ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്, 157 പോ​യി​ന്‍റുമാ​യി പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റണീ​സ് എ​ച്ച്എ​സ്എ​സ് എന്നിവർ യഥാക്രമം ര​ണ്ടുംമൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

സ​മാ​പ​ന​സ​മ്മേ​ള​നം ക്രൈ​സ്റ്റ് കോ​ള​ജ് പ്ര​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സിഎംഐ ഉ​ദ്ഘാ​ട​നം ചെ​യ്തു; വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട എ​ഇ​ഒ ഡോ. ​എം.​സി. നി​ഷ, ഡോ. ​കെ.​ആ​ര്‍. സു​ധീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മീ​നാ​ക്ഷി​യും സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ശ്രീ​ഹ​രി​യും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​മാ​രാ​യി. സീ​നി​യ​ര്‍ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ജൂ​നി​യ​ര്‍ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും സ​ബ്ജൂ​നി​യ​ര്‍ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ചാ​മ്പ്യ​ന്‍​ഷി​പ്പ് നാ​ഷ്ണ​ല്‍ സ്‌​കൂ​ളി​നാ​ണ്.