ചെ​റ​ള​യം സ്കൂ​ളിൽ സ്നേ​ഹ​സ്പ​ർ​ശം
Wednesday, October 2, 2024 7:56 AM IST
കു​ന്നം​കു​ളം: ചെ​റ​ള​യം എ​ച്ച്സി​സി​ജി​യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്നേ​ഹ​സ്പ​ർ​ശം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വ​യോ​ജ​ന​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ 70 വ​യ​സി​ൽ കൂ​ടു​ത​ൽ പ്രാ​യ​മാ​യ ഗ്രാ​ന്‍റ്പാ​ര​ന്‍റ്സി​നെ​യും കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡി​ലെ ഹ​രി​ത​ക​ർ​മ​സേ​ന​യേ​യും സ്കൂ​ൾ സേ​വ​ന​സം​ഘ​ത്തെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ലീ​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ​അ​ൻ​സ ജോ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ആ​ദ​രി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​സി​ൻ പി. ​ജോ​ബ് ഉ​പ​ഹാ​രം ന​ൽ​കി. അ​ധ്യാ​പ​ക പ്ര​തി​നി​ധി എ.​വി. ജെ​സി, സി.​എ. ഉ​ണ്ണി​മേ​രി, മെ​റി​ൻ ട്രീ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു.