നാടെങ്ങും വയോജന ദിനാചരണം
Wednesday, October 2, 2024 7:56 AM IST
ആ​ദ​ര​മൊ​രു​ക്കി ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി

തൃ​ശൂ​ർ: ലോ​ക വ​യോ​ജ​ന​ദി​ന​ത്തി​ൽ ജൂ​ബി​ലി മി​ഷ​ൻ ജെ​റി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ത്തോ​ളം വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു. തോ​പ്പ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ടി​ഡോ​പ് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
വ​യോ​ജ​ന രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്, ഓ​ർ​മ​ക്കു​റ​വ്, പോ​ഷ​കം, ഫി​സി​യോ​തെ​റാ​പ്പി, ഇ​ൻ​സു​ലി​ൻ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​രു​ടെ ക്ലാ​സ് ന​ട​ത്തി. വ​യോ​ജ​ന​രോ​ഗ​പ​രി​പാ​ല​ന വി​ഭാ​ഗ​ത്തി​ൽ ക​ണ്‍​സ​ൾ​ട്ടേ​ഷ​ന് 50 ശ​ത​മാ​നം കി​ഴി​വ് ല​ഭി​ക്കു​ന്ന ജെ​റി​യാ​ട്രി​ക് പ്രി​വി​ലേ​ജ് കാ​ർ​ഡും കൈ​മാ​റി.

പു​നഃ​സം​ഘ​ടി​പ്പി​ച്ച ജെ​റി​യാ​ട്രി​ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ണ​പ്പു​റം ഗ്രൂ​പ്പ് എം​ഡി വി.​പി. ന​ന്ദ​കു​മാ​റും ജെ​റി​യാ​ട്രി​ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ഔ​ട്ട്റീ​ച്ച് പ്രോ​ഗ്രാ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​സാ​ഫ് സി​ഇ​ഒ കെ. ​പോ​ൾ തോ​മ​സും നി​ർ​വ​ഹി​ച്ചു. 96-ാം വ​യ​സി​ലും കോ​ണ്‍​ട്രാ​ക്ട് പ​ണി ചെ​യ്യു​ന്ന ക​ത്രീ​ന​യെ​യും മാ​ര​ത്തോ​ണ്‍ ഓ​ട്ട​ക്കാ​ര​നാ​യ 90 വ​യ​സു​ള്ള പ്ര​ഫ. സി.​പി. മാ​ത്യു​വി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി, അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ ചാ​ലി​ശേ​രി, ജെ​റി​യാ​ട്രി​ക് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​രാ​യ ഡോ. ​സി​ജു ജോ​സ്, ഡോ. ​എ​മി​ൽ ഡേ​വി​സ്, ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് മെ​ന്പ​ർ ഫാ. ​ലി​ജോ ചി​റ്റി​ല​പ്പി​ള്ളി, വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ഡോ. ​ബെ​ൽ​മ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശി​ഷ്ടാ​തി​ഥി ഷാ​നി സെ​യി​ൽ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പൂ​പ്പാ​ടി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​വീ​ണ്‍​ലാ​ൽ കു​റ്റി​ച്ചി​റ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു സി. ​ക​ള്ളി​വ​ള​പ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ വി​നോ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത് 400 പേ​ർ

പ​റ​പ്പൂ​ർ: വ​യോ​ജ​ന ദി​ന​ത്തി​ൽ അ​ര​ക്കു​ള​ത്തി​ൽ ഉ​ണ്ണീ​രി ശ​ങ്ക​പ്പ​യു​ടെ സ്മ​ര​ണാ​ർ​ഥം സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളോ​ടെ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ന​ട​ത്തി​യ സൗ​ജ​ന്യ വി​നോ​ദ​യാ​ത്ര​യി​ൽ 400 വ​യോ​ജ​ന​ങ്ങ​ൾ അ​ണി​നി​ര​ന്നു. പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ൺ നെ​പും​സ്വാ​ൻ ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി.​സി. ഹാ​ൻ​സ​ൺ, സെ​ക്ര​ട്ട​റി പി.​ഒ. സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ഫ​ഹ​ദ് വി​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തു​ക്കാ​ട് ത​ണ​ൽ ക​മ്മി​റ്റി

പു​തു​ക്കാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ് ത​ണ​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വ​യോ​ജ​ന ദി​നാ​ച​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജു കാ​ളി​യേ​ങ്ക​ര, ഡോ. ​അ​രു​ണ്‍​ദാ​സ് മേ​നോ​ന്‍, ലീ​ലാ​ഭാ​യ് ടീ​ച്ച​ര്‍, കെ.​ജെ. ജോ​ജു, എം.​ടി. മു​ര​ളി, എ​ന്‍.​ഡി. ഇ​നാ​ശു, വ​ര്‍​ഗീ​സ് പൂ​ണ​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ല്‍ വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു.

ചേ​റൂ​ർ വാ​യ​ന​ശാ​ല

ചേ​റൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ തൃ​ശൂ​ർ ഈ​സ്റ്റ് ബ്ലോ​ക്കി​ലെ ചെ​ന്പു​ക്കാ​വ്, വി​ൽ​വ​ട്ടം, വി​യ്യൂ​ർ യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി ചേ​റൂ​ർ വാ​യ​ന​ശാ​ല​യി​ൽ വ​യോ​ജ​ന​ദി​നം ആ​ച​രി​ച്ചു. വി.​വി.​പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യു​ർ​വേ​ദ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ജി. വി​ശ്വ​നാ​ഥ​ൻ ആ​രോ​ഗ്യ​മാ​യ വാ​ർ​ധ​ക്യം എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. വി​ജ​യാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സി.​ഡി. ജോ​സ​ൺ യാ​ത്രാ​പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ന​ട​ത്തി​യ 19-ാം വ​യോ​ജ​ന ദി​ന യാ​ത്ര മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ര​ഘു​നാ​ഥ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​ന്‍റ് ജോ​ൺ നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഗോ​ഡ്വി​ൻ ചെ​മ്മ​ണ്ട അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​നി ജോ​സ്, തോ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ, കാ​രു​ണ്യ ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സാ​വി​ത്രി ശ​ങ്ക​പ്പ യാ​ത്ര ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ ടീ​മും ആം​ബു​ല​ൻ​സും യാ​ത്ര​യെ അ​നു​ഗ​മി​ച്ചു.

കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ട്ര​സ്റ്റി​മാ​രാ​യ വ​ത്സ ചേ​റു, എ.​കെ. അ​റു​മു​ഖ​ൻ, സാ​ന്‍റി ഡേ​വി​ഡ്, ശ്രീ​ക​ല കു​ഞ്ഞു​ണ്ണി ,കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സി.​ഡി. ജോ​സ​ൺ, സൈ​മ​ൺ കു​ന്ന​ത്ത്, മാ​നേ​ജ​ർ ഡാ​ർ​വി​ൻ കെ. ​വി​ത്സ​ൺ, തോ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.