ടിം​ഹാ​ൻ​സി​ന്‍റെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, October 1, 2024 7:22 AM IST
പെ​രി​ങ്ങ​ണ്ടൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ പെ​രി​ങ്ങ​ണ്ടൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രി​ച്ചൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് ന്യൂ​റോ സ​യ​ൻ​സ​സി​ന്‍റെ (ടിം​ഹാ​ൻ​സ്) പു​തി​യ ലോ​ഗോ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തും സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലും ചേ​ർ​ന്നു പ്ര​കാ​ശ​നം ചെ​യ്തു.

ഹൃ​ദ​യം​കൊ​ണ്ടു കേ​ൾ​ക്കാം എ​ന്ന ആ​പ്ത​വാ​ക്യം ഉ​ൾ​പ്പെ​ടു​ത്തി ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ൽ ശാ​സ്ത്രീ​യ​ചി​കി​ത്സ ല​ഭി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്കം​കു​റി​ക്കു​ന്ന​തെ​ന്നു ഡ​യ​റ​ക്ട​ർ റവ.ഡോ. ജോ​ബി ക​ട​പ്പൂ​രാ​ൻ പ​റ​ഞ്ഞു. ഇ​രു​പ​തോ​ളം രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ അം​ഗീ​കാ​ര​മു​ള്ള മ​നോ​രോ​ഗ- മ​നഃ​ശാ​സ്ത്ര ആ​ശു​പ​ത്രി​യാ​ണ് പെ​രി​ങ്ങ​ണ്ടൂ​രി​ലെ ടിം​ഹാ​ൻ​സ്. തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ന്‍റെ ഉ​പ​വി​ഭാ​ഗ​മാ​യാ​ണ് ഈ ​ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജൂ​ബി​ലി മി​ഷ​നി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. മ​നഃ​ശാ​സ്ത്ര-​മ​നോ​രോ​ഗ​വി​ദ​ഗ്ധ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കാ​ൻ 9747556301, 0487-2202289 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.