ഭൂ​മിത​ർ​ക്കം: കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം
Thursday, October 3, 2024 6:30 AM IST
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ല്‍ അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് വെ​ല്‍​ന​സ് സെ​ന്‍റ​റി​നാ​യി ഭൂ​മി വി​ട്ടു​ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ​ൻ​ഡ​യി​ല്‍ കൃ​ത്രി​മം കാ​ണ​ച്ചെ​ന്ന് ആ​രോ​പി​ച്ച് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം. 11-ാം വാ​ര്‍​ഡി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​നു ഭൂ​മി വി​ട്ടു​ന​ല്‍​കു​ന്ന അ​ജ​ൻ​ഡ കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച​യ്ക്കു വ​ന്ന​പ്പോ​ഴാ​ണ് യു​ഡി​എ​ഫ് ബ​ഹ​ളം വ​ച്ച​ത്. ഭൂ​മി വി​ട്ടു​ന​ല്‍​കു​ന്ന​തി​നാ​യി സ്വ​കാ​ര്യ​വ്യ​ക്തി ഉ​ന്ന​യി​ച്ച ഉ​പാ​ധി​ക​ള്‍ കാ​ണി​ക്കു​ന്ന രേ​ഖ മ​റ​ച്ചു​വ​ച്ച് അ​ജ​ൻ​ഡ​യി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ കെ.​വി. സ​ത്താ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​ത്.

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഉ​പാ​ധി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ആ​ധി​കാ​രി​ക​രേ​ഖ കാ​ണ​ണ​മെ​ന്നു സ​ത്താ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ന്‍ വാ​ര്‍​ഡി​ലെ കൗ​ണ്‍​സി​ല​ര്‍ മു​ഖാ​ന്ത​രം ന​ഗ​ര​സ​ഭ​യ്ക്കു ന​ല്‍​കി​യ ഉ​ഭ​യ​ക​ക്ഷി ക​രാ​ര്‍ പൂ​ഴ്ത്തി​വ​ച്ച് തെ​റ്റാ​യ വീ​ട്ടു​പേ​രും ഭൂ​മി​യു​ടെ അ​ള​വും ന​ല്‍​കി കൗ​ണ്‍​സി​ലി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചു. ഇ​തേ​ച്ചൊ​ല്ലി എ​ല്‍​ഡി​എ​ഫ് - യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ യോ​ഗ​ത്തി​ല്‍ ന​ട​ന്ന വാ​ക്കേ​റ്റം ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ചു.

എ​ന്നാ​ല്‍, ഭൂ​മി ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​പ​രി​പാ​ടി​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി ഗു​രു​വാ​യൂ​ര്‍ എം​എ​ല്‍​എ​ക്ക് ആ​ധാ​രം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​തി​ലെ വി​വ​ര​ങ്ങ​ളാ​ണ് അ​ജ​ൻ​ഡ​യി​ല്‍ ഉ​ള്ള​തെ​ന്നും യു​ഡി​എ​ഫ് തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ര്‍​ത്തു​ന്ന​തെ​ന്നും വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​ക്ബ​ര്‍ കോ​നോ​ത്ത് പ​റ​ഞ്ഞു.

ഒ​ടു​വി​ല്‍ ഭൂ​മി വി​ട്ടു​ന​ല്‍​കു​ന്ന ആ​ധി​കാ​രി​ക​രേ​ഖ ഉ​ട​മ​സ്ഥ​ന്‍ കൈ​മാ​റു​ന്ന മു​റ​യ്ക്കു​മാ​ത്ര​മെ ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കൂ​വെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ജ പ്ര​ശാ​ന്ത് പ​റ​ഞ്ഞു. ഭൂ​മി നി​രു​പാ​ധി​കം സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന മു​റ​യ്ക്ക് ഏ​റ്റെ​ടു​ക്കു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ബേ​ബി ഫ്രാ​ന്‍​സി​സ്, ഷാ​ഹി​ദാ മു​ഹ​മ്മ​ദ്, പി.​എ​സ്. അ​ബ്ദു​ല്‍ റ​ഷീ​ദ്, ജോ​യ്സി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.