അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, October 2, 2024 7:56 AM IST
ചാ​ല​ക്കു​ടി: അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യാ​ൾ അ​റ​സ്റ്റി​ലാ​യി. പ​രി​യാ​രം കാ​ഞ്ഞി​ര​പ്പി​ള്ളി പൊ​യ്യ​ക്കാ​ര​ൻ വീ​ട്ടി​ൽ വേ​ലാ​യു​ധ​നെ(56)യാ​ണ് എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ര ലി​റ്റ​റി​ന്‍റെ 24 കു​പ്പി വി​ദേ​ശ​മ​ദ്യം ഇ​യാ​ളി​ൽനി​ന്നും പി​ടി കൂ​ടി.

ചാ​ല​ക്കു​ടി റേഞ്ചി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ്കു​മാ​ർ പു​ത്തി​ല്ല​ൻ, അ​സി​. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​എ​ൻ. സു​രേ​ഷ്. ജെ​യ്സ​ൺ ജോ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ആ​ർ. രാ​കേ​ഷ്, ജെ​യി​ൻ മാ​ത്യു, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി​ങ്കി മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.