ച​രി​ത്ര​സ്മ​ര​ണ​ക​ളു​ണ​ർ​ത്തി മേ​ലൂ​രി​ൽ​നി​ന്ന് കൊ​ര​ട്ടി പ​ള്ളി​യി​ലേ​ക്കു പൂ​വ​ൻ​കു​ല​ക​ൾ
Thursday, October 3, 2024 6:40 AM IST
കൊ​ര​ട്ടി: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി​മു​ത്തി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്ക് ച​രി​ത്ര​സ്മ​ര​ണ​ക​ളു​ണ​ർ​ത്തി മേ​ലൂ​രി​ൽ​നി​ന്നു പൂ​വ​ൻ​കു​ല​ക​ളെ​ത്തി. ഉ​ദ്ദി​ഷ്ട​കാ​ര്യ​സാ​ധ്യ​ത്തി​നും അ​നു​ഗ്ര​ഹ​ല​ബ്ധി​ക്കു​ള്ള ന​ന്ദി​യാ​യും ജാ​തിമ​ത​ഭേ​ദ​മെ​ന്യേ ചെ​യ്തു​വ​രു​ന്ന നേ​ർ​ച്ച​സ​മ​ർ​പ്പ​ണ​മാ​ണ് പൂ​വ​ൻ​കു​ല എ​ടു​ത്തു​വ​യ്ക്ക​ൽ. ഈ ​നേ​ർ​ച്ച​യു​ടെ ഉ​ത്ഭ​വ​ത്തി​ന് ആ​ധാ​രം മേ​ലൂ​രി​ൽ​നി​ന്നാ​ണെ​ന്നാ​ണ് വി​ശ്വാ​സം.

മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ.​ടോ​മി ക​ണ്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചി​നു​ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും പ്രാ​ർ​ഥ​നാശു​ശ്രൂ​ഷ​ക​ൾ​ക്കും​ശേ​ഷ​മാ​ണ് കൈ​ക്കാ​ര​ന്മാ​ർ, കേ​ന്ദ്ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഇ​ട​വ​കവി​ശ്വാ​സി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൂ​വ​ൻ​കു​ല​ക​ൾ കൊ​ര​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി​യും സ​ഹ​വൈ​ദി​ക​രും ഇ​ട​വ​കപ്ര​തി​നി​ധി​ക​ളും മേ​ലൂ​രി​ലെ​ത്തി​യി​രു​ന്നു.

മു​ത്തി​യു​ടെ സ​വി​ധ​ത്തി​ലെ​ത്തി​ച്ച നേ​ർ​ച്ച​ക്കു​ല​ക​ൾ വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് ഏ​റ്റു​വാ​ങ്ങി. ഒ​ന്ന​ര​ശ​താ​ബ്ദ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള നേ​ർ​ച്ച​യു​ടെ ഉ​ത്ഭ​വ​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി​യ നേ​ർ​ച്ച​സ​മ​ർ​പ്പ​ണം കാ​ണാ​ൻ നൂ​റുക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ള്ളി​യി​ലെ​ത്തി.