സു​ന്ദ​രി​ക്ക​വ​ല സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചില്ല; റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, October 1, 2024 7:22 AM IST
ചാ​ല​ക്കു​ടി: സു​ന്ദ​രി​ക്ക​വ​ല സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. പോ​ട്ട സു​ന്ദ​രി​ക്ക​വ​ല സ​ർ​വീ​സ് റോ​ഡി​ന്‍റെ പ​ണി​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ക്കു​മെ​ന്ന് എ​ൻ​എ​ച്ച്എ​ഐ അ​റി​യി​ച്ചെ​ങ്കി​ലും ക​രാ​ർ ക​മ്പ​നി​യു​ടെ മെ​ല്ലെ​പോ​ക്കു​മൂ​ലം പ​ണി​ക​ൾ ആ​രം​ഭി​ച്ചി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജി​ന്‍റെ​യും കൗ​ൺ​സി​ല​ർ​മാ​രാ​യ വ​ത്സ​ൻ ച​മ്പ​ക്ക​ര, ജോ​ജി കാ​ട്ടാ​ള​ൻ, തോ​മ​സ് മാ​ളി​യേ​ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ജോ​ണി പു​ല്ല​ൻ, ജോ​യ് കോ​ക്കാ​ട​ൻ, സാ​ബു കാ​ട്ടാ​ള​ൻ, ഷാ​ജു മേ​ലേ​പ്പു​റം, ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ, ആ​ന്‍റോ, ബി​ജോ​യ് ചാ​മ​വ​ള​പ്പി​ൽ, പ്രീ​ത സ​ന്തോ​ഷ്, ച​ന്ദ്ര​ൻ മേ​നോ​ത്ത്, ജോ​ർ​ജ് അ​രി​ക്കാ​ട​ൻ, സെ​ബാ​സ്റ്റ്യ​ൻ താ​ഴേ​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് റോ​ഡ് ഉ​പ​രോ​ധി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.