മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം: ജ​ന​കീ​യ കാ​ന്പ​യി​നു തുടക്കം
Thursday, October 3, 2024 6:29 AM IST
തൃ​ശൂ​ർ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ജി​ല്ല​യി​ലെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. ഒ​രു​വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന കാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ഹ​രി​ത​പ​ദ​വി ന​ൽ​കി​യ 469 വി​ദ്യാ​ല​യ​ങ്ങ​ളെ ഹ​രി​ത​വി​ദ്യാ​ല​യ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. പീ​ച്ചി ഡാം, ​അ​ഴീ​ക്കോ​ട് മു​ന​യ്ക്ക​ൽ ഡോ​ൾ​ഫി​ൻ ബീ​ച്ച് എ​ന്നീ ര​ണ്ട് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യും ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു.

എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്നു​ള്ള തു​ക​യു​പ​യോ​ഗി​ച്ച് 54 ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ സ്ഥാ​പി​ച്ച ജ​ല​ഗു​ണ​നി​ല​വാ​ര​പ​രി​ശോ​ധ​നാ ലാ​ബു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

നെ​ൻ​മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ്, ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, സ​ബ് ക​ള​ക്ട​ർ അ​ഖി​ൽ വി. ​മേ​നോ​ൻ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​എ. ഷെ​ഫീ​ഖ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ശ്രീ​ദേ​വി, ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ദി​ദി​ക, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ ആ​ൻ​സ​ണ്‍ ജോ​സ​ഫ്, ശു​ചി​ത്വ​മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ജ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ർ​പ​റേ​ഷ​നി​ൽ ഇ​ൻ​സി​ന​റേ​റ്റ​ർ ഉ​ദ്ഘാ​ട​നം, പാ​ണ​ഞ്ചേ​രി​യി​ൽ ഫീ​ക്ക​ൽ സ്ല​ഡ്ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം, വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഘ​ട​ക​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഹ​രി​ത​സ്ഥാ​പ​ന പ്ര​ഖ്യാ​പ​നം,

പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ദേ​ശീ​യ​പാ​ത പ​രി​സ​ര​ത്തു മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്ത് ജൈ​വ​വേ​ലി സ്ഥാ​പി​ക്ക​ൽ, ചാ​ല​ക്കു​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ റി​സോ​ർ​സ് റി​ക്ക​വ​റി സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം, മാ​ട​ക്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചേ​ക്ക​ർ ത​രി​ശു​ഭൂ​മി നെ​ൽ​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന​ലെ ന​ട​ന്നു.