നാടെങ്ങും വയോജനദിനാചരണം
Wednesday, October 2, 2024 7:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട നീ​ഡ്സ്

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​യോ​ജ​ന​ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ടെ​ന്നും അ​വ​യ്ക്ക് സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്നും മു​ൻ സ​ർ​ക്കാ​ർ ചീ​ഫ് വി​പ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു.

ലോ​ക വ​യോ​ജ​ന​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നീ​ഡ്സ് ശാ​ന്തി സ​ദ​നി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​യോ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ശാ​രീ​രി​ക, മാ​ന​സി​ക, സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​ക​ൾ കാ​ണാ​നും പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കെ​ന്ന പോ​ലെ സ​മൂ​ഹ​ത്തി​നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ​ലി ക​റു​ക​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഗു​ലാം മു​ഹ​മ്മ​ദ്, കെ.​പി.​ ദേ​വ​ദാ​സ്, റോ​ക്കി ആ​ളൂ​ക്കാ​ര​ൻ, പി.​ടി.​ ജോ​ർ​ജ്, ഷൗ​ക്ക​ത്ത്, ഷം​സു​ദീ​ൻ കാ​ട്ടൂ​ർ, മി​നി മോ​ഹ​ൻ​ദാ​സ്, സി​സ്റ്റ​ർ അ​സീ​സി, സി​സ്റ്റ​ർ ബെ​റ്റ്സി മ​രി​യ, പി.​കെ. ജോ​ണ്‍​സ​ണ്‍, കു​ഞ്ഞ​ഹ​മ്മ​ദ്, പി​ടിആ​ർ സ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

102 വ​യ​സു​ള്ള വ​ര്‍​ക്കി നെ​റ്റി​ക്കാ​ട​നെ ആ​ദ​രി​ച്ചു

വെ​ള്ളി​ക്കു​ള​ങ്ങ​ര: 102-ാം വ​യ​സി​ലെ​ത്തി​യ വെ​ള്ളി​ക്കു​ള​ങ്ങ​ര കു​റി​ഞ്ഞി​പ്പാ​ടം സ്വ​ദേ​ശി നെ​റ്റി​ക്കാ​ട​ന്‍ വ​ര്‍​ക്കി​യെ മ​റ്റ​ത്തൂർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. പൊ​തു​പ്ര​വ​ര്‍ത്ത​ക​യാ​യി​രു​ന്ന കോ​ടാ​ലി സ്വ​ദേ​ശി​നി മേ​രി മാ​ത്യു തോ​ട്ട്യാ​നേ​യും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എം.​ ച​ന്ദ്ര​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ഫി ക​ല്ലൂപ​റ​മ്പി​ല്‍, ര​ഞ്ജി​ത് കൈ​പ്പി​ള്ളി, കെ.​പി.​ ശ്രീ​ധ​ര​ന്‍, ക്ലാ​ര ജോ​ണി, നി​സാ​ര്‍ ക​റ​പ്പം​വീ​ട്ടി​ല്‍, സി​ജി​ല്‍ ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി. ഐ.​ ആ​ര്‍. സ​തീ​ശ​ന്‍, ബാ​ബുമ​ന​ക്കു​ള​ങ്ങ​രപ്പ​റ​മ്പി​ല്‍, ചാ​ക്കോ​ച്ച​ന്‍ കോ​ട്ട​ക്ക​ല്‍, ജോ​യ് പു​ര​യി​ടം എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി

പെ​രി​ഞ്ഞ​നം: കേ​ര​ള സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ പെ​ രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വ​യോ​ജ​നദി​നാ​ച​ര​ണ​വും ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. ടി.​കെ.​ മീ​രാ​ഭാ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് പി.​ വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​കെ.​രാ​മ​കൃ​ഷ്ണ​ൻ, പി.​കെ.​മു​ഹ​മ്മ​ദ് സ​ഗീ​ർ, ഡോ. ​കെ.​എ​സ്.​ ദി​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​ കൃ​ഷ്ണ​ൻകു​ട്ടി മാ​സ്റ്റ​ർ, ഇ.​ആ​ർ.​ കാ​ർ​ത്തി​കേ​യ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ്

ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​യോ​ജ​ന സം​ഗ​മം എ​ട​ക്കു​ളം സം​ഗ​മേ​ശാ​ല​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഹാ​രി​ഷ് പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സ്ട്രി​ക്ട് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ജു പൊ​റു​ത്തൂ​ര്‍ ഉ​ദ് ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ സ​ന്തോ​ഷ് ബോ​ബ​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ജോ​ണ്‍നി​ധി​ന്‍ തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ഡ​യ​സ് കാ​ര​ത്ര​ക്കാ​ര​ന്‍ സ്വാ​ഗ​ത​വും ജെ​ന്‍​സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 51 ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്തു.

കാ​ടു​കു​റ്റി​ പെ​ൻ​ഷ​നേ​ഴ്സ്

കാ​ടു​കു​റ്റി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ കാ​ടു​കു​റ്റി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​യോ​ജ​നദി​നാ​ച​ര​ണം ന​ട​ത്തി. കാ​ടു​കു​റ്റി പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ൻ്റ് പി.​എ​ൽ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രോ​ഗി​ക​ൾ​ക്കുള്ള ധ​ന​സ​ഹാ​യവി​ത​ര​ണം എം.​ തു​ള​സി നി​ർ​വ​ഹി​ച്ചു. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ആ​ർ. മ​നോ​ജ് ക്ലാ​സെ​ടു​ത്തു. ന​ഴ്സ് രേ​ഖ ദി​ലീ​പ്, സി.​പി. അ​മ്പി​ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വി​ത​ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണ ക്ലിനി​ക് ന​ട​ത്തി. ആ​ന്‍റ​ണി അ​വ​രേ​ശ്, എം.​എ.​ നാ​രാ​യ​ണ​ൻ, ക​മ്മ​റ്റി അം​ഗം പി.​എം. ശ​ശി​ധ​ര​ൻ, സി.​എ​ൽ. കു​ര്യാ​ക്കോ​സ്, സി.​സി. ശാ​ന്ത, ഇ.​എ​സ്. സ​ദാ​ന​ന്ദ​ൻ, എം.​ആ​ർ. കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്ന​മ​ന​ട​ പെ​ൻ​ഷ​നേ​ഴ്സ്

അ​ന്ന​മ​ന​ട: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന ദി​നാ​ച​ര​ണം അ​ന്ന​മ​ന​ട​യി​ൽ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. ര​വി​ന​മ്പൂ​തി​രി ഉ​ദ് ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് പി.​ഡി. തോ​മാ​ക്കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ ന​സീ​ർ, കെ.​ഒ. ഡേ​വി​സ്, കെ.​എ. ശ​ങ്ക​ര​ൻ​മാ​സ്റ്റ​ർ, വി.​എ​ൻ. ഡാ​മി​യ​ൻ, രേ​ണു​ക ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹോ​മി​യോ ഡോക്ടർ ​ജി​ഷ ക്ലാ​സ് ന​യി​ച്ചു.