അ​മ​ല​യി​ൽ മാ​ക്കോ റോ​ബോ​ട്ടി​ക് മെ​ഷീ​ൻ ലോ​ഞ്ചിം​ഗ് സെ​റി​മ​ണി ന​ട​ത്തി
Tuesday, October 1, 2024 7:22 AM IST
തൃ​ശൂ​ർ: അ​മ​ല ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​ക്കോ റോ​ബോ​ട്ടി​ക് മെ​ഷീ​ന്‍റെ ലോ​ഞ്ചിം​ഗ് സെ​റി​മ​ണി ഹോ​ട്ട​ൽ ഹ​യാ​ത്തി​ൽ മു​ൻ ഫു​ട്ബോ​ൾ താ​രം സി.​വി. പാ​പ്പ​ച്ച​ൻ നി​ർ​വ​ഹി​ച്ചു.

തൃ​ശൂ​ർ ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ജോ​ർ​ജ്, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ, ഓ​ർ​ത്തോ പ്ര​ഫ​സ​ർ ഡൊ​മി​നി​ക് പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റോ​ബോ​ട്ടി​ക് സ​ർ​ജ​റി​യു​ടെ ഗു​ണ​ങ്ങ​ളെ​യും സാ​ധ്യ​ത​ക​ളെ​യും​കു​റി​ച്ച് ചീ​ഫ് ഓ​ർ​ത്തോ സ്പൈ​ൻ സ​ർ​ജ​ൻ ഡോ. ​സ്കോ​ട്ട് ചാ​ക്കോ ജോ​ണ്‍, വാ​സ്കു​ല​ർ സ​ർ​ജ​ൻ ഡോ. ​രാ​ജേ​ഷ് ആ​ന്‍റോ, ഡോ. ​നി​ർ​മ​ൽ ഇ​മ്മാ​നു​വേ​ൽ, സ്ട്രൈ​ക്ക​ർ ടീം ​ലീ​ഡ​ർ ഖാ​ദ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഹാ​ ർ​ഡ് ടി​ഷ്യു റോ​ബോ​ട്ടി​ക് സ​ർ​ജ​റി മെ​ഷീ​നാ​ണ് അ​മ​ല​യി​ൽ സ്ഥാ​ പി​ച്ചി​ട്ടു​ള്ള​ത്.