പള്ളികളിൽ തിരുനാളാഘോഷം
Tuesday, October 1, 2024 7:22 AM IST
പോ​ട്ട ചെ​റു​പു​ഷ്പം പ​ള്ളി​

ചാ​ല​ക്കു​ടി: പോ​ട്ട ചെ​റു​പു​ഷ്‌​പ പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. നാ​ലു​വ​രെ വൈ​കീ​ട്ട് 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന. നാ​ലി​നു ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ദീ​പാ​ല​ങ്കാ​ര സ്വി​ച്ച്ഓ​ൺ ഡി​വൈ​എ​സ്പി കെ. ​സു​മേ​ഷ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പ​ന​മ്പി​ള്ളി കോ​ള​ജ് ജം​ഗ്ഷ​നി​ലേ​ക്കു വ​ളാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്‌​പ​മു​ടി എ​ഴു​ന്ന​ള്ളി​പ്പും ബാ​ന്‍റ് മേ​ള​വും ഉ​ണ്ടാ​കും.

അ​ഞ്ചി​നു വെെ​കീ​ട്ട് 4.30ന് ​പ്ര​സു​ദേ​ന്തി​വാ​ഴ്‌​ച ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കൂ​ടു​തു​റ​ക്ക​ൽ പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം. ആ​റി​നു തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ഊ​ട്ടു​നേ​ർ​ച്ച വെ​ഞ്ച​രി​പ്പും ഉ​ച്ച​യ്ക്ക് 2.30 വ​രെ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 8.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റോ പാ​ണാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫാ. ​വി​ൻ​സ​ന്‍റ് കു​ണ്ടു​കു​ളം തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കും. ശി​ശു​ക്ക​ൾ​ക്കു നേ​ർ​ച്ച​ഊ​ട്ട്. 3.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വാ​നി​ൽ വ​ർ​ണ​മ​ഴ, ബാ​ന്‍റ് സം​ഗ​മം. 13ന് ​തി​രു​നാ​ളി​ന്‍റെ എ​ട്ടാ​മി​ടം.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ക്രി​സ്റ്റി ചി​റ്റ​ക്ക​ര, കൈ​ക്കാ​ര​ൻ​മാ​രാ​യ പൗ​ലോ​സ് മാ​ളി​യേ​ക്ക​ൽ, ജ​സ്റ്റി​ൻ വ​ട​ക്കേ​ൽ, ജിം​സ​ൺ ചേ​ന​ത്തു​പ​റ​മ്പി​ൽ, സെ​ബി പെ​രേ​പ്പാ​ട​ൻ, ഡെ​യ്‌​സ​ൺ മേ​നാ​ച്ചേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ലി​ഞ്ഞി​പ്ര പ​ള്ളി​

എ​ലി​ഞ്ഞി​പ്ര: സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പള്ളിയി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സിയു​ടെ തി​രു​നാ​ളി​നു വി​കാ​രി ഫാ.​ജെ​യി​ൻ തെ​ക്കേ​ക്കു​ന്നേ​ൽ കൊ​ടിയുയ​ർ​ത്തി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 5.30നു ​പാ​ട്ടുകു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന. നാലിനു ​വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് ദീ​പ​ല​ങ്കാ​രം സ്വി​ച്ച്ഓ​ൺ കോ​ട​ശേരി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ ജെ​യിം​സ് നി​ർ​വഹി​ക്കും. അഞ്ചിനു ​രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന രൂ​പം എ​ഴു​ന്നള്ളി​ച്ചു​വ​യ്ക്ക​ൽ. ആറിനു ​രാ​വി​ലെ ആറിനും 10നും വി​ശു​ദ്ധ കു​ർ​ബാ​ന, നാലിനു ​പ്ര​സു​ദേ​ന്തി വാ​ഴ്ച, ആഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​നയ്ക്ക് ഫാ. ​സിബു​ ക​ള്ളാപ്പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫാ. ​ജെ​യ്സ​ൻ വ​ട​ക്ക​ൻ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. വാ​നി​ൽ വ​ർ​ണ​മ​ഴ നടക്കും.

പ​രി​യാ​രം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​

പ​രി​യാ​രം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ൾ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ആ​ഘോ​ഷി​ച്ചു. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും 50 നി​ർ​ധ​ന കു​ടു​ബ​ങ്ങ​ൾ​ക്കും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും സാ​മ്പ​ത്തി​ക സാ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു.

വി​കാ​രി ഫാ. ​വി​ത്സ​ൻ എ​ലു​വ​ത്തി​ങ്ക​ൽ കൂ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​ജു പാ​ലാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ക്രി​സ്റ്റി​ൻ, സി​സ്റ്റ​ർ ലി​ഡി​യ, കെ.​പി. പൗ​ലോ​സ്, വ​ർ​ഗീ​സ് ക​രി​പ്പാ​യി, ടി.​പി. ജോ​ൺ, കെ.​ജെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.