‘കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ർ​ഷ​കദ്രോ​ഹം അ​വ​സാ​നി​പ്പി​ക്ക​ണം’
Friday, October 4, 2024 7:25 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ർ​ഷ​ക​ദ്രോ​ഹം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഒ​പ്പി​ട്ട ക​രാ​ർ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. കെ.​വി. ബി​ജു. ല​ഖിം​പൂ​ർ ക​ർ​ഷ​ക ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ന്‍റേയും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ​യും സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

700 ക​ർ​ഷ​ക​ർ സ​മ​ര​സ്ഥ​ല​ത്തും 6 പേ​ർ പി​ന്നീ​ടു​ള്ള സ​മ​ര​ത്തി​ലും അ​ട​ക്കം 706 ക​ർ​ഷ​ക​ർ പോ​ലീ​സ് വെ​ടി​വെ​പ്പി​ലും അ​ക്ര​മ​ത്തി​ലും ആ​യി മ​രി​ച്ചു. ഇ​റ​ക്കു​മ​തി​തീ​രു​വ​ക​ൾ കു​റ​വാ​യ​തി​നാ​ൽ നാ​ളി​കേ​രം, കു​രു​മു​ള​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ണ്യ​വി​ള​ക​ളും മ​റ്റു പ​ല കാ​ർ​ഷി​ക​വി​ള​ക​ളും ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ മു​ത​ലാം​തോ​ട് മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ള​യോ​ടി വേ​ണു ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ർ​ജ് സി​റി​യ​ക്, ഹ​രി​ദാ​സ് ക​ല്ല​ടി​ക്കോ​ട്, വേ​ലാ​യു​ധ​ൻ കൊ​ട്ടേ​ക്കാ​ട്, ബാ​ലേ​ന്ദ്ര​ൻ പോ​ത്ത​ൻ​കോ​ട്, ക​ള​ത്തി​ൽ അ​ൻ​വ​ർ, കെ.​എ. രാ​ജേ​ഷ്, അ​തി​ര​ഥ​ൻ, സ​ജീ​ഷ് കു​ത്ത​നൂ​ർ പ്ര​സം​ഗി​ച്ചു.