മ​ല​ക്ക​പ്പാ​റ​യി​ൽ ബാ​ങ്കിം​ഗ് ക​സ്റ്റ​മ​ർ സ​ർ​വീ​സ് പോ​യി​ന്‍റ് തു​ട​ങ്ങി
Tuesday, October 1, 2024 7:22 AM IST
അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ​യി​ൽ ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​മ​ർ സ​ർ​വീ​സ് പോ​യി​ന്‍റ് (സി​എ​സ്പി) ആ​രം​ഭി​ച്ചു. അ​സി. ക​ള​ക്ട​ർ അ​തു​ൽ സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​ക്ക​പ്പാ​റ നി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണു സ​ർ​വീ​സ് പോ​യി​ന്‍റ് തു​ട​ങ്ങി​യ​ത്. മ​ല​ക്ക​പ്പാ​റ ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ പ​രി​സ​ര​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​സ്റ്റ​മ​ർ സ​ർ​വീ​സ് പോ​യി​ന്‍റി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​നും പ​ണം നി​ക്ഷേ​പി​ക്കാ​നും പി​ൻ​വ​ലി​ക്കാ​നും കൈ​മാ​റ്റം​ചെ​യ്യാ​നും ബി​ല്ലു​ക​ൾ അ​ട​യ്ക്കാ​നു​മു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ക്ക​പ്പാ​റ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും ലീ​ഡ് ബാ​ങ്ക് തൃ​ശൂ​രും സം​യു​ക്ത​മാ​യി ഫീ​ൽ​ഡ് ലെ​വ​ൽ ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി പ്രോ​ഗ്രാം ന​ട​ത്തി. അ​തി​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​തി​ര ദേ​വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​സ​ർ​വ് ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​ബി. ശ്രീ​കു​മാ​ർ, കേ​ര​ള എ​സ്എ​ൽ​ബി​സി ക​ണ്‍​വീ​ന​റും ക​ന​റാ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യ കെ.​എ​സ്. പ്ര​ദീ​പ്, അ​തി​ര​പ്പി​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​മി​നി മ​ണി​ലാ​ൽ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​ടാ​ഷ വി​ജ​യ​ൻ, തൃ​ശൂ​ർ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ മോ​ഹ​ന​ച​ന്ദ്ര​ൻ, തി​രു​വ​ന​ന്ത​പു​രം ആ​ർ​ബി​ഐ എ​ൽ​ഡി​ഒ ശ്യാം ​സു​ന്ദ​ർ, ഇ​സാ​ഫ് ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.