ക​ന​ത്ത മ​ഴ​യും കാ​റ്റും; മ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞുവീ​ണു
Wednesday, October 2, 2024 4:07 AM IST
കോ​ത​മം​ഗ​ലം: ഇ​ടി​മി​ന്ന​ലി​നൊ​പ്പം ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞ് വീ​ണ് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞും വൈ​ദ്യു​ത ക​മ്പി പൊ​ട്ടി​യും കോ​ത​മം​ഗ​ല​ത്ത് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ വൈ​ദ്യു​ത ത​ട​സം നേ​രി​ട്ടു.

ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് വൈ​ദ്യു​തി നി​ല​ച്ച​ത്. ചെ​ങ്ക​ര മാ​ലി​പ്പാ​റ റോ​ഡ്, വ​ട​ക്കും​ഭാ​ഗം, ഉ​പ്പു​ക​ണ്ടം, കോ​ള​ജ് ജം​ഗ്‌‌​ഷ​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ര​ങ്ങ​ള്‍ മ​റി​ഞ്ഞ​ത്. ചെ​ങ്ക​ര-​മാ​ലി​പ്പാ​റ റോ​ഡി​ല്‍ വ​ലി​യ ആ​ഞ്ഞി​ലി​മ​രം റോ​ഡി​ന് കു​റു​കെ മ​റി​ഞ്ഞ് ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. മ​രം വീ​ണ് അ​ഞ്ച് ഇ​ല​ക്ടി​ക് പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു.

70 ഇ​ഞ്ചോ​ളം വ​ണ്ണ​മു​ള്ള മ​രം അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി മു​റി​ച്ച് നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ചെ​ങ്ക​ര, മാ​ലി​പ്പാ​റ, വെ​ള്ളി​ലാം​തൊ​ട്ടി തു​ട​ങ്ങി പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വി​ത​ര​ണം പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മ​രം വീ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പ​ത്തോ​ളം സ്ഥ​ല​ത്ത് വൈ​ദ്യു​ത ക​മ്പി പൊ​ട്ടി​യി​ട്ടു​ണ്ട്.