പാ​ര്‍​ക്കിം​ഗി​നെ ചൊ​ല്ലി ത​ര്‍​ക്കം : സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ കേ​സ് റ​ദ്ദാ​ക്കി
Friday, October 4, 2024 3:59 AM IST
കൊ​ച്ചി: പാ​ര്‍​ക്കിം​ഗി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. എ​ള​മ​ക്ക​ര സ്വ​ദേ​ശി എ​സ്.​വി. പ​ര​മേ​ശ്വ​ര അ​യ്യ​ര്‍​ക്കെ​തി​രെ എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ര​ണ്ടാം കോ​ട​തി​യി​ല്‍ നി​ല​വി​ലു​ള്ള കേ​സി​ലെ ന​ട​പ​ടി​ക​ളാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ റ​ദ്ദാ​ക്കി​യ​ത്.

2018 ഏ​പ്രി​ലി​ല്‍ പ​രാ​തി​ക്കാ​രി​യു​ടെ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ത​ന്‍റെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന വി​ധം പെ​രു​മാ​റി​യെ​ന്നും ക്രി​മി​ന​ല്‍ ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ആ​രോ​പി​ച്ച് ക​ട​യു​ട​മ​യാ​യ സ്തീ ​എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഹ​ര്‍​ജി​ക്കാ​ര​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

എ​ന്നാ​ല്‍, നി​ര​പ​രാ​ധി​യാ​യ ത​നി​ക്കെ​തി​രെ വ്യാ​ജ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലെ​ടു​ത്ത കേ​സാ​ണെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ഗൗ​ര​വ​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഹ​ര്‍​ജി​ക്കാ​ര​നെ​തി​രെ ഉ​ള്ള​തെ​ന്നും വി​ചാ​ര​ണ കൂ​ടാ​തെ റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം.

എ​ന്നാ​ല്‍, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ വാ​ക്കോ പ്ര​വൃ​ത്തി​യോ ഉ​ണ്ടാ​യാ​ല്‍ മാ​ത്ര​മേ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് നി​ല​നി​ല്‍​ക്കൂ​വെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.