മം​ഗ​ല​പ്പു​ഴ അങ്കണവാ​ടി കെ​ട്ടി​ടം തു​റ​ന്നു
Wednesday, October 2, 2024 4:07 AM IST
ആ​ലു​വ: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി നാ​ല് വ​ർ​ഷ​മാ​യി​ട്ടും തു​റ​ക്കാ​തി​രു​ന്ന ആ​ലു​വ ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡി​ലെ മം​ഗ​ല​പ്പു​ഴ അങ്കണവാ​ടി കെ​ട്ടി​ട​ത്തി​ന് ശാ​പ​മോ​ക്ഷം. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ അ​ധ്യ​ക്ഷ​നാ​യി.

2018ൽ ​അ​ൻ​വ​ർ സാ​ദ​ത്ത് എംഎ​ൽഎ അ​നു​വ​ദി​ച്ച 10 ല​ക്ഷം ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി 2019ൽ ​പൂ​ർ​ത്തി​യാ​യ​താ​ണ്. കി​ണ​ർ, മ​തി​ൽ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം മാ​ത്ര​മേ ബാ​ക്കി ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​തി​ന്‍റെ പേ​രി​ലാ​ണ് ഉ​ദ്ഘാ​ട​നം നീ​ണ്ട​ത്.

അ​തേ​സ​മ​യം, മം​ഗ​ല​പ്പു​ഴ പ​ള്ളി​ക്കു സ​മീ​പം പ​ഴ​യ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ 24 കു​ട്ടി​ക​ളു​മാ​യി അങ്കണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി​നു ര​ണ്ട് വ​ർ​ഷ​മാ​യി ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ല.

ഇ​ക്കൊ​ല്ലം ജൂ​ണി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഐസിഡിഎ​സ് സൂ​പ്പ​ർ​വൈ​സ​ർ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് ബാ​ക്കി കി​ട​ന്ന അ​ഞ്ച് ശ​ത​മാ​നം പ​ണി പൂ​ർ​ത്തി​യാ​ക്കി അം​ഗ​ൻ​വാ​ടി കെ​ട്ടി​ടം തു​റ​ന്ന​ത്.