‘ക​ർ​ഷ​ക​ർ​ക്ക് വി​വി​ധ​യി​നം വി​ത്തു​ക​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കും’
Wednesday, October 2, 2024 4:16 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ല​ട​ക്കം ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ വി​വി​ധ​യി​നം ന​ടീ​ൽ വി​ത്തു​ക​ൾ ന​ൽ​കു​മെ​ന്ന് ക​ർ​ഷ​ക കോ-​ഓ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​നും യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​റു​മാ​യ ഷി​ബു തെ​ക്കും​പു​റം. ക​ർ​ഷ​ക കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ കോ​ഴ​യ്ക്കാ​ട്ടു​തോ​ട്ട​ത്തി​ൽ ജോ​ണി, ക​ർ​ഷ​ക കോ-​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കീ​രം​പാ​റ പ​റാ​ട് ന​ട​ത്തി​യ ചേ​ന​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ർ​ഷ​ക കോ ​ഓ​ർ​ഡി​നേ​ഷ​ൻ കി​ഴ​ക്ക​ൻ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള വാ​ഴ​ക്ക​ണ്ണു​ക​ളും നെ​ൽ​വി​ത്തു​ക​ളു​മാ​ണ് സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന​ത്. പ​റാ​ട് കൃ​ഷി​യി​ട​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ൽ ക​ണ്‍​വീ​ന​ർ ജോ​ണി കോ​ഴ​യ്ക്കാ​ട്ടു​തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.