മുല്ലപ്പെരിയാർ പ്രശ്നം : അ​നി​ശ്ചി​ത​കാ​ല റി​ലേ ഉ​പ​വാ​സ സ​മ​രം തു​ട​ങ്ങി
Thursday, October 3, 2024 3:20 AM IST
വൈ​പ്പി​ന്‍: മു​ല്ല​പ്പെ​രി​യാ​ര്‍ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മു​ല്ല​പ്പെ​രി​യാ​ര്‍ ട​ണ​ല്‍ സ​മ​ര​സ​മി​തി​യു​ടെ നേ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല റി​ലേ നി​രാ​ഹാ​ര​സ​മ​രം സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ കാ​ളീ​ശ്വ​രം​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​പ്രീം​കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് തേ​ക്ക​ടി റി​സ​ര്‍​വോ​യ​റി​ല്‍ 50 അ​ടി ഉ​യ​ര​ത്തി​ല്‍ പു​തി​യ ട​ണ​ല്‍ നി​ര്‍​മി​ച്ച് അ​തി​ലൂ​ടെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് കൂ​ടു​ത​ല്‍ ജ​ലം ഒ​ഴു​ക്കി വി​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ണ​ക്കെ​ട്ടി​ല്‍ വെ​ള്ളം കു​റ​ച്ച് നി​ര്‍​ത്തി അ​പ​ക​ട​ര​ഹി​ത​മാ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​തേ ആ​വ​ശ്യം ഉ​യ​ര്‍​ത്തു​ന്ന സ​മ​ര​സ​മി​തി പു​തി​യ ഡാം ​എ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും നി​ല​വി​ലെ ഡാ​മി​ല്‍ ജ​ല നി​ര​പ്പ് ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ത​മി​ഴ്നാ​ടി​ന്‍റെ​യും ആ​വ​ശ്യ​ത്തോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്നു സ​മ​ര സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

ര​മേ​ഷ് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര​സ​മി​തി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​പി. റോ​യ്, സ​മ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ന്തോ​ഷ്, എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​സി​ക​ല പ്രി​യ​രാ​ജ്, അം​ഗം റ​സി​യ ജ​മാ​ല്‍, സി​പ്പി പ​ള്ളി​പ്പു​റം, അ​നി​ല്‍ പ്ലാ​വി​യ​ന്‍​സ്, മാ​ത്യൂ​സ് പു​തു​ശേ​രി, ന​ടി പൗ​ളി വ​ത്സ​ന്‍, ജോ​ണ്‍​സ​ണ്‍, കോ​ട്ടൂ​ര്‍ ബാ​ഹു​ലേ​യ​ന്‍, ഫ്രാ​ന്‍​സി​സ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.