വാ​യ​ന ന​ന്മ​യു​ള്ള മ​നു​ഷ്യ​രെ സൃ​ഷ്ടി​ക്കു​ന്നു: വി.​ഡി. സ​തീ​ശ​ന്‍
Thursday, October 3, 2024 3:01 AM IST
കൊ​ച്ചി: വാ​യ​ന മ​നു​ഷ്യ​നെ ന​ന്മ​യു​ള്ള മൂ​ല്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. കെ​പി​സി​സി വി​ചാ​ര്‍ വി​ഭാ​ഗ് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ ത​ക​ര്‍​ന്ന വ​യ​നാ​ട് ജി​ല്ല​യി​ലെ വെ​ള്ള​രി​മ​ല സ്‌​കൂ​ളി​ന് ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കു​ന്ന ബു​ക്ക് ബാ​ങ്ക് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​യ​ന​യി​ലൂ​ടെ വ​ള​ര്‍​ന്നാ​ല്‍ ന​ല്ല മൂ​ല്യ​ങ്ങ​ളു​ള്ള മ​നു​ഷ്യ​രാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ചാ​ര്‍ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഷൈ​ജു കേ​ള​ന്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ന്‍​സ് പെ​രി​ഞ്ചേ​രി,ജോ​സ് മാ​ത്യു ബാ​ബു, അ​നു സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. നാ​ല് അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലു​ള്ള വി​ചാ​ര്‍ വി​ഭാ​ഗ് ക​ള​ക്ഷ​ന്‍ ടേ​ബി​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു വ​രെ സ്‌​കൂ​ളി​നു​വേ​ണ്ടി പു​സ്ത​ക​ങ്ങ​ള്‍ സം​ഭാ​വ​ന ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് വി​ചാ​ര്‍ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഷൈ​ജു കേ​ള​ന്ത​റ അ​റി​യി​ച്ചു.