അ​ക്ഷ​ര ഭ​വ​ന​ത്തി​ന് 2.25 ല​ക്ഷം ന​ൽ​കി
Friday, October 4, 2024 4:16 AM IST
മൂ​വാ​റ്റു​പു​ഴ: വ​യ​നാ​ട് ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് എ​റ​ണാ​കു​ളം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന അ​ക്ഷ​ര ഭ​വ​ന​ത്തി​നാ​യി മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ 2.25 ല​ക്ഷം ന​ൽ​കി. 2.25 ല​ക്ഷ​ത്തി​ന്‍റെ ചെ​ക്ക് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. സു​രേ​ന്ദ്ര​ൻ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി.​കെ. ഉ​ണ്ണി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം ജോ​സ് ക​രി​ന്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ർ​ജു​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​കെ. വി​ജ​യ​ൻ, കെ.​എ​ൻ. മോ​ഹ​ന​ൻ, രാ​ജി കെ. ​പോ​ൾ, കെ.​കെ. ജ​യേ​ഷ്, എം.​എ. എ​ൽ​ദോ​സ്, പി.​ബി. സി​ന്ധു, വി.​ടി. യോ​ഹ​ന്നാ​ൻ, സി.​ടി. ഉ​ല​ഹ​ന്നാ​ൻ, അ​ഭി​ലാ​ഷ് കെ. ​ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വ​യ​നാ​ട് ദു​ര​ന്ത ഭൂ​മി​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന 15 അ​ക്ഷ​ര ഭ​വ​ന​ങ്ങ​ളി​ൽ ഒ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലാ​ണ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

ഒ​രു അ​ക്ഷ​ര​ഭ​വ​ന​ത്തി​ന് 14 ല​ക്ഷ​മാ​ണ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടാ​ണ് അ​ക്ഷ​ര ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം.​ആ​ർ. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.