മോ​ഷ്ടി​ച്ച ഫോ​ൺ വി​ൽക്കാൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Thursday, October 3, 2024 3:01 AM IST
ചോ​റ്റാ​നി​ക്ക​ര: ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ നി​ന്നും ക​വ​ർ​ന്ന മൊ​ബൈ​ൽ ഫോ​ൺ വി​ല്പ​ന ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് പു​തു​ക്കോ​ട്ട ചി​ന്ന​മ്മാ​ൾ വീ​ട് ഗോ​പാ​ല കൃ​ഷ്ണ​ൻ(37), മു​ഹ​മ്മ പു​ളി​മൂ​ട്ടി​ൽ മ​ഹേ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​വീ​ട്ടി​ൽ​നി​ന്ന് പ​ണ​വും മോ​ഷ്ടി​ച്ചി​രു​ന്നു.

ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ചോ​റ്റാ​നി​ക്ക​ര​യി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ സ്മാ​ർ​ട്ട് ഫോ​ൺ വി​ല്പ​ന​ക്കാ​നെ​ത്തി​യ മ​ഹേ​ ഷി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ചോ​റ്റാ​നി​ക്ക​ര എം​എ​ൽ​എ റോ​ഡി​ലെ മേ​ലേ​ട​ത്ത് വീ​ട്ടി​ൽ നി​ന്നും ഫോ​ണും 8,650 രൂ​പ​യും മോ​ഷ്ടി​ച്ച ഗോ​പാ​ല​കൃ​ഷ്ണ​ൻ പി​ടി​യി​ലാ​യ​ത്.

മോ​ഷ​ണം ന​ട​ത്തി​യ ഫോ​ൺ വി​ല്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന​തി​നാ​ണ് മ​ഹേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.