സി​ബി​എ​സ്ഇ സ്കൂ​ൾ ക​ലോ​ത്സ​വം; ക​ലാ​കേ​ളി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Friday, October 4, 2024 4:13 AM IST
മൂ​വാ​റ്റു​പു​ഴ: സി​ബി​എ​സ്ഇ സെ​ൻ​ട്ര​ൽ കേ​ര​ള സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം ‘സ​ർ​ഗ​ധ്വ​നി’​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലാ​കേ​ളി വ്യ​ത്യ​സ്ഥ​മാ​യി. ക​ലോ​ത്സ​വ ഗാ​ന​ത്തോ​ടെ ന​ഗ​ര​ത്തി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ബാ​ൻ​ഡ് ഡി​സ്പ്ലേ​യു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു ക​ലാ​കേ​ളി അ​ര​ങ്ങേ​റി​യ​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ക​ല​യു​ടെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി തി​രു​വാ​തി​ര, മാ​ർ​ഗം ക​ളി, ഒ​പ്പ​ന തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

മ​ത സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ക​ലാ​കേ​ളി. വേ​ഷ ഭൂ​ഷാ​ദി​ക​ളും പ​രി​പാ​ടി​യെ വ്യ​ത്യ​സ്ഥ​മാ​ക്കി. മു​വാ​റ്റു​പു​ഴ ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക​രാ​ട്ടേ, സ്കേ​റ്റിം​ഗ്, യോ​ഗ എ​ന്നീ ആ​യോ​ധ​ന​ക​ല​ക​ളും അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ പ്ര​ക​ട​നം കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വം സ​ർ​ഗ​ധ്വ​നി​യു​ടെ വി​ളം​ബ​ര​മാ​യി ക​ലാ​കേ​ളി മാ​റി.

നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​പോ​ൾ ചു​ര​ത്തൊ​ട്ടി, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​ജി​യ എ​ഫ്സി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​വി. ജോ​ണി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ഞ്ജു സു​ലീ​പ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജെ​യ്ബി കു​രു​വി​ത്ത​ടം, എം.​എ​സ്. ബൈ​ജു, ജി​ൻ​സി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.