വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, October 3, 2024 3:20 AM IST
ക​ള​മ​ശേ​രി:​കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നോ​ർ​ത്ത് ക​ള​മ​ശേ​രി യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.​ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. മാ​യി​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​വാ​ർ​ഡ് ദാ​ന യോ​ഗം ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. എ.​ജെ. റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ച​ക്യ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ൻ ട്ര​യി​ന​ർ മോ​ൻ​സി വ​ർ​ഗീ​സ് കോ​ട്ട​യം, ഫോ​ക്ക​സ് ഫോ​ർ ഫ്യൂ​ച്വ​ർ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് എ​ടു​ത്തു. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​എം.​ക​ബീ​ർ, ട്ര​ഷ​റ​ർ ഇ.​എം.​ന​ജിം, വ​ർ​ക്കി​ങ്ങ് പ്ര​സി​ഡന്‍റ് പോ​ൾ വ​ർ​ഗ്ഗീ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ. ഹ​ക്കിം , എ.​എ. അ​ൻ​സാ​ർ , ഷ​മീ​ർ കു​ടി​ലി​ൽ, സു​നി​താ സ​ലാം, നി​യോ​ജ​ക മ​ണ്ഡലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ബി. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.