ഗോതുരുത്ത് റോഡിന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ നീ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Wednesday, October 2, 2024 3:49 AM IST
കൊ​ച്ചി : ചേ​ന്ദ​മം​ഗ​ലം വ​ട​ക്കും​പു​റം ഗോ​തു​രു​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് പോ​സ്റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

വീ​ട്ടു​കാ​രു​ടെ മ​തി​ല്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ മ​രം, ഇ​രു​മ്പ് പോ​സ്റ്റ്, കോ​ണ്‍​ക്രീ​റ്റ് മ​തി​ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ​ട​ക്കും​പു​റം ഗോ​തു​രു​ത്ത് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലും പ​ഞ്ചാ​യ​ത്ത് റോ​ഡി​ലും സാ​ധ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. സാ​ധ​ന​ങ്ങ​ള്‍ നീ​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ചി​ല സാ​ധ​ന​ങ്ങ​ള്‍ നീ​ക്കി​യെ​ങ്കി​ലും ബാ​ക്കി സ്ഥ​ല​ത്ത് ത​ന്നെ​യു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ ക്രി​സ്റ്റി ഗോ​തു​രു​ത്ത് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സാ​ധ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.