മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ യു​വാ​വി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വ്
Friday, October 4, 2024 3:59 AM IST
പ​റ​വൂ​ർ: മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 1.5 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ര​ണ്ടാം​പ്ര​തി കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് പ​റൂ​പ്പ​ന​ക്ക​ൽ സൈ​നു​ൾ ആ​ബി​ദ്(24) നെ​യാ​ണ് പ​റ​വൂ​ർ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഒ​ന്ന് ജ​ഡ്ജി സി. ​മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷി​ച്ച​ത്.

2021 ഡി​സം​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. കേ​സി​ലെ ഒ​ന്നാം പ്ര​തി കൊ​ടു​ങ്ങ​ല്ലൂ​ർ പ​ടാ​കു​ളം ക​ള​പ്പു​ര​യ്ക്ക​ൽ സു​ഭാ​ഷി​നോ​ടൊ​പ്പം ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ആ​ലു​വ എ​ക്സൈ​സ് സി​ഐ കെ.​ഡി. സ​തീ​ശ​ൻ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും മൂ​ന്ന് കി​ലോ മെ​ത്താ​ഫി​ത്ത​മി​ൻ ഹൈ​ഡ്രോ​ക്ലോ​റൈ​ഡ് എ​ന്ന രാ​സ​ല​ഹ​രി ക​ണ്ടെ​ടു​ത്തി​രു​ന്നു. എ​റ​ണാ​കു​ളം എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ബി. ​ടെ​നി​മോ​നാ​ണ് കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സു​ഭാ​ഷി​നെ മാ​റ്റി​നി​ർ​ത്തി​യാ​ണ് സൈ​നു​ൾ ആ​ബി​ദി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്രൊ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഹ​രി ഹാ​ജ​രാ​യി.