ആ​ടി, പാ​ടി തി​മി​ർ​ത്ത് വ​യോ​ജ​നോ​ത്സ​വം
Wednesday, October 2, 2024 4:07 AM IST
ക​ള​മ​ശേ​രി: ലോ​ക വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വ​യോ​ജ​ന കൗ​ൺ​സി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് ജി​ല്ലാ സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക വ​യോ​ജ​ന​ദി​നാ​ച​ര​ണം ന​ട​ത്തി. ക​ള​മ​ശേ​രി മു​ൻ​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല വ​യോ​ജ​നോ​ത്സ​വം ഹൈ​ബി ഈ​ഡ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​മ്പോ​ൾ വ​യോ​ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷ​സൂ​ചി​ക കൂ​ടി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ജീ​വി​ത​ത്തി​ന്‍റെ യൗ​വ്വ​നം വീ​ടി​നും നാ​ടി​നും വേ​ണ്ടി ചി​ല​വ​ഴി​ച്ച മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് സ​ന്തോ​ഷ​വും സം​തൃ​പ്തി​യും ഉ​ണ്ടാ​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ വ​യോ​ജ​ന കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ മ​നോ​ജ് മൂ​ത്തേ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​ർ​ജ് ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സ​ൽ​മ അ​ബൂ​ബ​ക്ക​ർ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എ.​എ. നി​ഷാ​ദ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ഷാ​ജ​ഹാ​ൻ ക​ട​പ്പ​ള്ളി, കെ.​കെ. ശ​ശി, സ​ഹ​ന സം​ബ​ജി, കെ.​യു. സി​യാ​ദ്, സ​ലീം പു​തു​മ​ന, റ​ഫീ​ഖ് മ​ര​ക്കാ​ർ, ബി​ന്ദു ഫ്രാ​ൻ​സി​സ്, റോ​സ് മേ​രി പി​യൂ​സ്, സം​ഗീ​ത രാ​ജേ​ഷ്, വ​യോ​ജ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ അ​ലി അ​ക്ബ​ർ, പി.​വി. സു​ഭാ​ഷ് , ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി കെ.​യു. നാ​സ​ർ , ദി​വ്യ രാ​മ​കൃ​ഷ്ണ​ൻ, എം.​വി. സ്മി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ള​മ​ശ​ശേ​രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സീ​മ ക​ണ്ണ​ൻ സ്വാ​ഗ​ത​വും, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ വി.​ജെ. ബി​നോ​യ് ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം വ​യോ​ജ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​റെ ആ​സ്വാ​ദ​ക​ര​മാ​യി.