എ​ൻ​സി​സി കേ​ഡ​റ്റു​ക​ളെ ആ​ദ​രി​ച്ചു
Wednesday, October 2, 2024 4:17 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൻ​സി​സി​യി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച കേ​ഡ​റ്റു​ക​ളെ ആ​ദ​രി​ച്ചു. റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡ് ഉ​ൾ​പ്പെ​ടെ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കോ​ള​ജ് ആ​ദ​രം ഒ​രു​ക്കി​യ​ത്. പ​രി​പാ​ടി​യി​ൽ 18 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ പ്ര​ശാ​ന്ത് നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

ദേ​ശീ​യ​ത​ല​ത്തി​ൽ എ​ൻ​സി​സി സം​ഘ​ടി​പ്പി​ച്ച ത​ൽ സൈ​നി​ക് ക്യാ​ന്പി​ൽ കേ​ര​ള- ല​ക്ഷ​ദ്വീ​പ് ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച എം.​എ. അ​ന​ന്ത​കൃ​ഷ്ണ​ൻ, ആ​ദ​ർ​ശ് വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കും ഇ​ന്‍റ​ർ ഡ​യ​റ​ക്ട​റേ​റ്റ് സ്പോ​ർ​ട്സ് ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത അ​മി​ത മ​നോ​ജ്, റി​പ്പ​ബ്ലി​ക്ക്ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത അ​ഭി​ഷേ​ക് മ​ൻ​മ​ദ​ൻ എ​ന്നി​വ​ർ​ക്കാ​ണ് അ​നു​മോ​ദ​നം ന​ൽ​കി​യ​ത്.

എ​ൻ​സി​സി​യി​ൽ മ​റ്റ് പ​ല വി​ഭാ​ഗ​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ കേ​ഡ​റ്റു​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 2025 ജ​നു​വ​രി​യി​ലെ റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ലും നി​ർ​മ​ല കോ​ള​ജി​ലെ എ​ട്ട് കേ​ഡ​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.