ദ​ന്പ​തി​ക​ൾ പ​ര​സ്പ​രം കാ​വ​ൽ മാ​ലാ​ഖ​മാ​രാ​ക​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Thursday, October 3, 2024 3:20 AM IST
മൂ​വാ​റ്റു​പു​ഴ : സ​ന്തോ​ഷ​ത്തി​ലും ദുഃ​ഖ​ത്തി​ലും താ​ങ്ങും ത​ണ​ലു​മാ​യി പ​ര​സ്പ​രം കാ​വ​ൽ മാ​ലാ​ഖ​മാ​രാ​കേ​ണ്ട​വ​രാ​ണ് ദ​ന്പ​തി​ക​ളെ​ന്നു കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. വി​വാ​ഹ ജീ​വി​ത​ത്തി​ന്‍റെ 25, 50 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് മാ​തൃ​വേ​ദി, പി​തൃ​വേ​ദി, യൂ​ദി​ത്ത് ന​വോ​മി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഭ​യും മി​ശി​ഹാ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് സ​ദൃ​ശ്യ​മാ​യ ഭാ​ര്യ-​ഭ​ർ​തൃ ബ​ന്ധം, വി​വാ​ഹ​ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഇ​ന്നും തു​ട​രേ​ണ്ട ബ​ലി​യ​ർ​പ്പ​ണ​മാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജൂ​ബി​ലേ​റി​യ​ൻ​മാ​ർ​ക്ക് ബി​ഷ​പ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ഗോ​ൾ കെ. ​ജോ​ർ​ജ്, മി​നി ജോ​സ്, പ്ര​ഫ. ജോ​സ് ഏ​ബ്ര​ഹാം, മി​നി ജോ​ണ്‍​സ​ണ്‍, ജി​ജി നി​ജി, റീ​ന രാ​ജീ​വ്, ലോ​റ​ൻ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ ആ​നി തെ​രേ​സ്, ജോ​ർ​ജു​കു​ട്ടി അ​റ​യ്ക്ക​ൽ, ജോ​ളി കു​ന്പാ​ട്ട്, കു​സു​മം ജോ​ണ്‍, ലി​സി ഷാ​ജി, മേ​ഴ്സി ജോ​സ്, റൂ​ബി തോ​മ​സ്, ജോ​സ് കാ​ക്ക​ച്ചി​റ​യി​ൽ, ജി​ജി പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.