ആ​ലു​വ ജി​ല്ലാ ആശുപത്രിയി​ൽ രാ​ത്രി​ ജീ​വ​ന​ക്കാ​ർ കു​റ​വ്
Wednesday, October 2, 2024 4:07 AM IST
ആ​ലു​വ : ആ​ലു​വ ജി​ല്ലാ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​യി​ൽ കാ​ഷ്വാ​ലി​റ്റി​യി​ൽ ആ​വ​ശ്യ​ത്തി​ന് ന​ഴ്സിം​ഗ് സ്റ്റാ​ഫ് ഇ​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ രാ​ത്രി ഒ​രു ന​ഴ്സ് ആ​ണ് കാ​ഷ്വാ​ലി​റ്റി​യി​ൽ എ​ത്തി​യ പ​ത്തോ​ളം രോ​ഗി​ക​ളെ ഒ​രേ സ​മ​യം കൈ​കാ​ര്യം ചെ​യ്യേ​ണ്ടി വ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൈ​ക്ക് പ​രി​ക്ക് പ​റ്റി കാ​ഷ്വാ​ലി​റ്റി​യി​ൽ ചെ​ന്ന രോ​ഗി​ക്ക് കുറേനേരം നീ​ണ്ട ക്യൂവിൽ ​നി​ന്ന ശേ​ഷ​മാ​ണ് ഡ്രെ​സിം​ഗ് ല​ഭി​ച്ച​ത്.

കാ​ഷ്വാ​ലി​റ്റി​യി​ൽ ഉ​ള്ള എ​ട്ടു ബെ​ഡി​ലും രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രുന്നു. ​അ​തി​നി​ട​ക്ക് ശ്വാസംമു​ട്ടാ​യി​ട്ട് വ​ന്ന രോ​ഗി​യും അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യു​മാ​യി പോ​ലീ​സും എ​ത്തി.

ജീ​വ​ന​ക്കാ​രു​ടെ ജോ​ലി ഭാ​രം കു​റ​യ്ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാറാ​ക​ണ​മെ​ന്ന് രോ​ഗി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.