ക​ന്നി 20 പെ​രു​ന്നാ​ളി​ന് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും : 151 പെ​ൻ, വെ​ള്ളി കു​രി​ശു​ക​ളേ​ന്തി ഭ​ക്തി നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം
Friday, October 4, 2024 4:13 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി ക​ന്നി 20 പെ​രു​ന്നാ​ളി​ന് 151 പെ​ൻ, വെ​ള്ളി കു​രി​ശു​ക​ളേ​ന്തി ഭ​ക്തി നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം. പെ​രു​ന്നാ​ൾ ഇ​ന്ന് കൊ​ടി​യി​റ​ങ്ങും. ആ​യി​ര​ങ്ങ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. പ​രി​ശു​ദ്ധ എ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ 339 വ​ർ​ഷം മു​ൻ​പ് കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി​യി​ൽ എ​ത്തി​യ​പ്പോ​ൾ ബാ​വ​യെ ചെ​റി​യ പ​ള്ളി​യി​ലേ​ക്ക് നാ​യ​ർ യു​വാ​വ് വ​ഴി​കാ​ട്ടി​യ​തി​ന്‍റെ സ്മ​ര​ണ​ക്കാ​യി അ​വ​രു​ടെ ത​ല​മു​റ​ക്കാ​ര​ൻ പി.​എ​സ്. സു​രേ​ഷ് ഇ​ക്കു​റി​യും പ്ര​ദ​ക്ഷി​ണ വ​ഴി​ക​ളി​ൽ തൂ​ക്ക് വി​ള​ക്കേ​ന്തി.

ബ്ര​സീ​ലി​ൽ​നി​ന്നും ക​ട​ലും ക​ര​ക​ളും താ​ണ്ടി എ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി ച​ക്കാ​ല​ക്കു​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ സു​രേ​ഷി​ന്‍റെ മു​ൻ ത​ല​മു​റ​ക്കാ​രാ​യി​രു​ന്നു ബാ​വ​യെ പ​ള്ളി​യി​ലേ​ക്ക് വ​ഴി​കാ​ട്ടി​യ​ത്. ചെ​റി​യ പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ഭ​ക്ഷി​ണം കി​ഴ​ക്കേ അ​ങ്ങാ​ടി, കോ​ഴി​പ്പി​ള്ളി കു​രി​ശ്, ച​ക്കാ​ല​ക്കു​ടി​യി​ലെ ബാ​വാ​യു​ടെ നാ​മ​ത്തി​ലു​ള്ള ചാ​പ്പ​ൽ എ​ന്നി​വ​ട​ങ്ങ​ളി​ൽ ധൂ​പ പ്രാ​ർ​ഥ​ന ന​ട​ത്തി തി​രി​കെ പ​ള്ളി​യി​ലെ​ത്തി. ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മൊ​ത്രാ​പ്പോ​ലീ​ത്ത ആ​ശീ​ർ​വ​ദി​ച്ചു.

പ്ര​ദ​ക്ഷി​ണ​ത്തി​ന് ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് ത​ച്ചേ​ത്ത്കു​ടി, ഫാ. ​ഏ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ൽ, ഫാ. ​ബി​ജോ കാ​വാ​ട്ട്, ഫാ. ​ബേ​സി​ൽ ഇ​ട്ടി​യാ​ണി​യ്ക്ക​ൽ ട്ര​സ്റ്റി​മാ​രാ​യ ബേ​ബി തോ​മ​സ് ആ​ഞ്ഞി​ലി വേ​ലി​ൽ, ഏ​ലി​യാ​സ് വ​ർ​ഗീ​സ് കീ​രം​പ്ലാ​യി​ൽ, സ​ലീം ചെ​റി​യാ​ൻ മാ​ലി​ൽ, പി ​ഐ ബേ​ബി പാ​റേ​ക്ക​ര,ബി​നോ​യി തോ​മ​സ് മ​ണ്ണ​ൻ​ചേ​രി, എ​ബി വ​ർ​ഗീ​സ് ചേ​ലാ​ട്ട്, ഡോ. ​റോ​യി എം ​ജോ​ർ​ജ് മാ​ലി​ൽ , കെ ​കെ ജോ​സ​ഫ് ക​രിം​കു​റ്റി പു​റം, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ന് (വെ​ള്ളി​യാ​ഴ്ച) രാ​വി​ലെ 7 മ​ണി​ക്ക് പ്ര​ഭാ​ത ന​മ​സ്കാ​രം , 8 ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന - മാ​ത്യൂ​സ് മോ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പാ​ച്ചോ​ർ നേ​ർ​ച്ച, വൈ​കി​ട്ട് 4ന് ​കൊ​ടി​യി​റ​ക്ക്.