ക​ന്നി 20 പെ​രു​ന്നാ​ൾ : ജ​ന​സാ​ഗ​ര​മാ​യി ചെ​റി​യ പ​ള്ളി​യും കോ​ത​മം​ഗ​ല​വും
Thursday, October 3, 2024 3:20 AM IST
കോ​ത​മം​ഗ​ലം : കോ​ത​മം​ഗ​ലം മാ​ർ തോ​മാ ചെ​റി​യ പ​ള്ളി​യി​ലെ ക​ന്നി 20 പെ​രു​ന്നാ​ളി​ന് കാ​ൽ​ന​ട തീ​ർ​ഥാ​ട​ക​രു​ൾ​പ്പെ​ടെ നാ​ന ദേ​ശ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ വി​ശ്വാ​സി​ക​ളെ​ക്കൊ​ണ്ട് ചെ​റി​യ​പ​ള്ളി​യും കോ​ത​മം​ഗ​ല​വും ജ​ന​സാ​ഗ​ര​മാ​യി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ ചെ​റി​യ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ക​ബ​റി​ങ്ക​ലേ​ക്ക് ഭ​ക്ത​ജ​ന പ്ര​വാ​ഹം ആ​രം​ഭി​ച്ചി​രു​ന്നു. വൈ​കു​ന്നേ​രം കാ​ൽ​ന​ട തീ​ർ​ഥാ​ട​ക​ർ എ​ത്തി​യ​തോ​ടെ ഒ​ന്നു​കൂ​ടി തി​ര​ക്കേ​റി. പ​ള്ളി​ക്കു സ​മീ​പം നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ൽ​ന​ട തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

അ​ല​ങ്ക​രി​ച്ച ര​ഥ​ങ്ങ​ളും ബാ​വാ​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ വി​വ​രി​ക്കു​ന്ന ഭ​ക്തി ഗാ​ന​ങ്ങ​ളും അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി​യെ​ത്തി. കാ​ൽ​ന​ട തീ​ർ​ഥാ​ട​ക​ർ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​നാ​ജാ​തി മ​ത​സ്ഥ​ർ ശീ​ത​ള പാ​നീ​യ​ങ്ങ​ളും ല​ഘു ഭ​ക്ഷ​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

വൈ​കു​ന്നേ​രം കോ​ത​മം​ഗ​ല​ത്ത് എ​ത്തി​യ ഹൈ​റേ​ഞ്ച് മേ​ഖ​ലാ കാ​ൽ​ന​ട തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ന് കോ​ഴി​പ്പി​ള്ളി ക​വ​ല​യി​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല കാ​ൽ​ന​ട സം​ഘ​ത്തി​ന് മൂ​വാ​റ്റു​പു​ഴ ക​വ​ല​യി​ലും വ​ട​ക്ക​ൻ മേ​ഖ​ല കാ​ൽ​ന​ട സം​ഘ​ത്തി​ന് ഹൈ​റേ​ഞ്ച് ക​വ​ല​യി​ലും പോ​ത്താ​നി​ക്കാ​ട് മേ​ഖ​ലാ കാ​ൽ​ന​ട സം​ഘ​ത്തി​ന് ച​ക്കാ​ല​ക്കു​ടി ചാ​പ്പ​ലി​ലും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സാം​സ്കാ​രി​ക നാ​യ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

തു​ട​ർ​ന്ന് തീ​ർ​ഥ​യാ​ത്രാ സം​ഘ​ങ്ങ​ൾ പ​ള്ളി​യി​ലേ​ക്ക് അ​ണ​മു​റി​യാ​തെ ഒ​ഴു​കി​യെ​ത്തി. കാ​ൽ​ന​ട തീ​ർ​ഥാ​ട​ക സം​ഘ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ ആ​ന്‍റ​ണി ജോ​ണ്‍, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം ബ​ഷീ​ർ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ ടോ​മി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, ചെ​റി​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​ലും തു​ട​ർ​ന്ന് രാ​ത്രി ന​ഗ​രം ചു​റ്റി ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​ത്തി​ലും ആ​യി​ര​ങ്ങ​ൾ അ​ണി​ചേ​ർ​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് കു​ർ​ബാ​ന: ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 6.45ന് ​കു​ർ​ബാ​ന : ഏ​ലി​യാ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 8.30ന് ​കു​ർ​ബാ​ന :ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ, ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 10.30ന് ​നേ​ർ​ച്ച സ​ദ്യ, ര​ണ്ടി​ന് പ്ര​ദ​ക്ഷി​ണം.

നാ​ളെ രാ​വി​ലെ ഏ​ഴി​ന് മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യ്ക്ക് ശ്രേ​ഷ്ഠ ബാ​വ​യും മാ​ത്യൂ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യി​റ​ങ്ങും. ദീ​പാ​ല​ങ്കാ​രം 13 വ​രെ തു​ട​രും.