കാ​ഞ്ഞി​ര​ത്തൊ​ലി തി​ള​പ്പി​ച്ച് വെ​ള്ളം കു​ടി​ച്ചു; ദ​ന്പ​തി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Friday, October 4, 2024 4:16 AM IST
മൂ​വാ​റ്റു​പു​ഴ: കാ​ഞ്ഞി​ര​ത്തൊ​ലി തി​ള​പ്പി​ച്ച് വെ​ള്ളം കു​ടി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി ദ​ന്പ​തി​ക​ളെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​റു​വ​ട്ടൂ​ർ പൂ​വ​ത്തൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി​ക​ളാ​യ അ​ക്ബ​ർ അ​ലി (55), ഭാ​ര്യ സെ​ലീ​മ ഖാ​ത്തൂ​ണ്‍ (53) എ​ന്നി​വ​രാ​ണ് ര​ക്തം ഛർ​ദി​ച്ച നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്.

ഗ്യാ​സ് സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് പ​രി​ഹാ​ര​മാ​യാ​ണ് കാ​ഞ്ഞി​ര​ത്തി​ന്‍റെ തൊ​ലി​യി​ട്ട് വെ​ള്ളം തി​ള​പ്പി​ച്ച് കു​ടി​ച്ച​തെ​ന്ന് ഇ​രു​വ​രും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്ലൈ​വു​ഡ് ക​ന്പ​നി അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് ന​ൽ​കു​ന്ന ജോ​ലി​യാ​ണ് ഇ​വ​ർ​ക്ക്.

ഗ്യാ​സ് മാ​റാ​ൻ കാ​ഞ്ഞി​ര​ത്തൊ​ലി ഉ​പ​ദേ​ശി​ച്ച​ത് ആ​രെ​ന്ന് വ്യ​ക്ത​മ​ല്ല. കാ​ഞ്ഞി​ര​ക്കു​രു​വും തോ​ലും ഇ​ല​യും അ​ട​ക്കം ശ​രീ​ര​ത്തി​ന് ഉ​ള​ളി​ൽ ചെ​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.