സ്വ​കാ​ര്യ ബ​സി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഗു​ണ്ടാ സം​ഘത്തിലെ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍
Friday, October 4, 2024 3:59 AM IST
കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച അ​ഞ്ചം​ഗ ഗു​ണ്ടാ സം​ഘ​ത്തി​ല്‍ ര​ണ്ട്പേ​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​വൈ​പ്പ് പെ​ഞ്ച​യി​ൽ ജോ​ബി(30), കാ​ക്ക​നാ​ട് ചാ​ത്ത​ൻ​വെ​ളി​മു​ക്കി​ൽ ഷാ​ജി(27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​മ്പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ജോ​ബി. തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഷാ​ജി​ക്കെ​തി​രെ​യും വി​വി​ധ കേ​സു​ക​ളു​ണ്ട്. പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട മ​റ്റു മൂ​ന്നു പേ​രും ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഊ​ര്‍​ജി​ത അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ കാ​ക്ക​നാ​ട്- പെ​രു​മ്പ​ട​പ്പ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഷാ​ന എ​ന്ന ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ഞ്ചം​ഗ ഗു​ണ്ടാ സം​ഘം കാ​ക്ക​നാ​ട് എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍​നി​ന്നാ​ണ് ബ​സി​ല്‍ ക​യ​റി​യ​ത്. യാ​ത്ര തു​ട​ങ്ങി ഏ​റെ വൈ​കാ​തെ ഇ​വ​ര്‍ ക​ഞ്ചാ​വ് ബീ​ഡി വ​ലി​ക്കു​ക​യും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ പെ​രു​മാ​റു​ക​യും ചെ​യ്തു.

സ്ത്രീ ​യാ​ത്രി​ക​രു​ടെ വീ​ഡി​യോ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ബ​ഹ​ള​മാ​യി. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ ബ​സ് ക​ണ്ട​ക്ട​ര്‍ ഇ​ത് ചോ​ദ്യം ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ സം​ഘം ക​ണ്ട​ക്ട​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ബ​സി​ല്‍ നി​റ​യെ യാ​ത്ര​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.

ബ​സി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ ക​ന​ത്ത​തോ​ടെ ഭ​യ​ച​കി​ത​രാ​യ യാ​ത്ര​ക്കാ​രു​മാ​യി രാ​വി​ലെ 7.30 ഓ​ടെ ഡ്രൈ​വ​ര്‍ ബ​സ് ഓ​ടി​ച്ച് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു മു​ന്നി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട് അ​ഞ്ചം​ഗ സം​ഘം ബ​സി​നു​ള്ളി​ല്‍ നി​ന്ന് വ​ശ​ത്തു​കൂ​ടി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പോ​ലീ​സ് സം​ഘം പി​ന്നാ​ലെ ഓ​ടി​യാ​ണ് ര​ണ്ടു പേ​രെ പി​ടി​കൂ​ടി​യ​ത്.